സുപ്രീംകോടതി പറഞ്ഞിട്ടും സിദ്ദിഖ് കാപ്പനെ കാണാൻ കുടുംബത്തെ അനുവദിക്കാതെ പോലീസ്

single-img
5 May 2021

ഡൽഹിയിലെ എയിംസിൽ ചികിത്സയിൽ കഴിയുന്ന മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ധിഖ് കാപ്പനെ കാണാൻ കുടുംബത്തെ അനുവദിക്കാതെ എയിംസിലെ പോലീസ്. ആശുപത്രിയിലെ പോലീസ്ഉദ്യോഗസ്ഥരാണ് കാപ്പനെ കാണാൻ തങ്ങളെ അനുവദിക്കാത്തതെന്ന് പറഞ്ഞ കാപ്പന്റെ ഭാര്യ റെയ്‌ഹാനത്ത് വിഷയത്തിൽ മഥുര കോടതിയിൽ ഹർജിയും നൽകി.

ഇതോടൊപ്പം യുപി ചീഫ് ജസ്‌റ്റിസിന് കത്തും നൽകിയതായി ഇവർ അറിയിച്ചു. നേരത്തെ മഥുര ജയിലിൽ കഴിയവെ കാപ്പന്റെ ആരോഗ്യനില വഷളാവുകയും തുടർന്ന് ജീവിക്കാനുള‌ള അവകാശം എല്ലാവർക്കുമുണ്ടെന്നും തടവിലുള‌ളവർക്കും ബാധകമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കാപ്പനെ എയിംസിലേക്ക് മാ‌റ്റാൻ ഉത്തരവിട്ടത്.

ചികിത്സയിൽ കഴിയവേ അദ്ദേഹത്തെ കുടുംബത്തെ കാണാൻ അനുവദിക്കണമെന്നും കോടതി പരാമർശിച്ചിരുന്നു. ഇതാണ് ഇപ്പോൾ പാലിക്കപ്പെടാതെ വന്നിരിക്കുന്നത്.