പുതിയ ഹോട്ട് ക്രിപ്‌റ്റോകറന്‍സിയായി ‘ഡോഗ്‌കോയിന്‍’; താന്‍ കോടിപതിയായി എന്ന വെളിപ്പടുത്തലുമായി മുപ്പത്തിമൂന്നുകാരന്‍

single-img
30 April 2021

ഡിജിറ്റല്‍ കറന്‍സിയുടെ ചരിത്രത്തില്‍ ഇതാദ്യമായി ഒരാള്‍ താന്‍ കോടിപതിയായെന്ന് സോഷ്യല്‍മീഡിയയിലൂടെ വെളിപ്പെടുത്തി അമേരിക്കന്‍ സ്വദേശിയായ ലോസ് ഏഞ്ചല്‍സിലെ ഒരു മുപ്പത്തിമൂന്നുകാരന്‍. കോണ്ടസോട്ട എന്ന് പേരുള്ള ഈ വ്യക്തി ടെസ്ലല മേധാവി എലോണ്‍ മസ്‌ക്കിന്റെ വാക്കുകളെപിന്‍പറ്റിയാണ് ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപം നടത്തിയത്.

മുന്നില്‍ എന്ത് എന്നറിയാതെ വലിയ റിസ്‌ക്കെടുത്ത കോണ്ടസോട്ടയെ ഭാഗ്യം തുണയ്ക്കുകയായിരുന്നു. അതേസമയം, ‘ഡോഗ്‌കോയിന്‍’ ബിറ്റ് കോയിന് പിന്നാലെ ലോകത്തിലെ പുതിയ ഹോട്ട് ക്രിപ്‌റ്റോകറന്‍സിയായി ഉയര്‍ന്നുവരുന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വര്‍ഷത്തിന്റെ ആരംഭം മുതല്‍ നിക്ഷേപകര്‍ക്ക് വലിയ റിട്ടേണുകള്‍ ഡോഗ്‌കോയിന്‍ നല്‍കിയിരുന്നു.

അങ്ങിനെയാണ്കോണ്ടസോട്ടയെ പോലെ പലരും പ്രഖ്യാപനങ്ങളുമായി മുന്നില്‍ എത്തിയത്. പക്ഷേ, ഇദ്ദേഹം മാത്രമാണ് തനിക്ക് നേട്ടമുണ്ടായ കാര്യം സമൂഹമാധ്യമത്തിലൂടെ ഇത് പങ്കുവച്ചത്. ഈ മാസം 15-ന് താന്‍ ഡോഗ്‌കോയിന്‍ കോടീശ്വരനായിത്തീര്‍ന്നുവെന്ന് കോണ്ടസോട്ട അവകാശപ്പെട്ടു.

2021 ഫെബ്രുവരിയില്‍ വെറും 0.045 സെന്റ് വിലയുള്ളപ്പോള്‍ ഡോഗ്‌കോയിനില്‍ 180,000 ഡോളറില്‍ കൂടുതല്‍ നിക്ഷേപിച്ചതായി അദ്ദേഹം യൂട്യൂബ് വീഡിയോയില്‍ പറയുകയായിരുന്നു. യുഎസിലെ റോബിന്‍ഹുഡ് സ്വദേശിയായ ഇദ്ദേഹം സ്‌ക്രീന്‍ഷോട്ട് പങ്കിട്ടുകൊണ്ട് റെഡ്ഡിറ്റിലെ തന്റെ കോടീശ്വരന്‍ പദവി സ്ഥിരീകരിച്ചു.