കര്‍ണാടകയില്‍ നാളെ മുതല്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

single-img
26 April 2021

കര്‍ണാടകയില്‍ നാളെ മുതല്‍ 14 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. നാളെ രാത്രി 9 മണി മുതല്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുവദിക്കുകയുള്ളു. രാവിലെ 6 മണി മുതല്‍ രാവിലെ 10 മണി വരെ മാത്രമേ അവശ്യസര്‍വീസുകള്‍ അനുവദിക്കുകയുള്ളു. നിര്‍മ്മാണം, കാര്‍ഷികമേഖല എന്നിവയ്ക്ക് ഇളവുണ്ട്. പൊതുഗതാഗതം അനുവദിക്കില്ല. കര്‍ണാടകയില്‍ 18 വയസിനും 44 വയസിനും ഇടയിലുള്ളവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ പൂര്‍ണമായും സൗജന്യമായിരിക്കും.

ഇന്നലെ മാത്രം കര്‍ണാടകയില്‍ 34,804 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 13.39 ലക്ഷമായി. ബെം?ഗളൂരുവിലെ ഐടി ഹബ്ബില്‍ മാത്രം 20,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പ്രതിസന്ധി തരണം ചെയ്യാന്‍ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് സംസ്ഥാനങ്ങള്‍.