ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് ഡല്‍ഹി സരോജ് ആശുപത്രി ഹൈക്കോടതിയെ സമീപിച്ചു


ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ സരോജ് ആശുപത്രിയും ഹൈക്കോടതിയെ സമീപിച്ചു.ഇന്നലെ അര്‍ദ്ധരാത്രി ഹര്‍ജി പരിഗണിച്ച അതേ ബെഞ്ചാണ് ഈ ഹര്‍ജിയും പരിഗണിക്കുന്നത്. ഓക്സിജന്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് യാതൊരു വിധ തടസ്സങ്ങളും ഉണ്ടാക്കരുതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന്റെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.രാജ്യത്തെ ഓക്സിജന്‍ ദൗര്‍ലഭ്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഡല്‍ഹി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. നിങ്ങള്‍ ആവശ്യത്തിനു സമയമെടുക്കുമ്പോഴേക്കും ഒരുപാട് ആളുകള്‍ മരിച്ചുവീഴും എന്ന് ഹൈക്കോടതി പറഞ്ഞു. ഓക്സിജന്‍ ദൗര്‍ലഭ്യത്തില്‍ കേന്ദ്രം ജനങ്ങളുടെ ജീവന് വച്ച് പന്താടുകയാണ്. എപ്പോഴാണ് സര്‍ക്കാര്‍ യാഥാര്‍ത്ഥ്യത്തിലേക്കെത്തുക? ആവശ്യത്തിന് ഓക്സിജന്‍ ലഭ്യമാക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു.
ഓക്സിജന്‍ ലഭ്യമാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന സമീപനത്തില്‍ ഞെട്ടലെന്ന് കോടതി നിരീക്ഷിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല. ഓക്സിജന്‍ ക്ഷാമം കാരണം ജനങ്ങള്‍ മരിക്കുന്നത് കാണാനാകില്ല. യാചിച്ചോ, വാങ്ങിയോ, ബലംപ്രയോഗിച്ചോ അടിയന്തരഘട്ടം മറികടക്കണമെന്ന് കോടതി വ്യക്തമാക്കി.