കൊവിഡ്: പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് പത്ത് ദിവസത്തേക്ക് വിശ്വാസികൾക്ക് വിലക്ക്

single-img
19 April 2021

കൊവിഡ് വൈറസ് വ്യാപനം രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് കണ്ണൂര്‍ ജില്ലയിലെ പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിലേക്ക് അടുത്ത പത്ത് ദിവസത്തേക്ക് വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. മുത്തപ്പന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ആന്തൂർ നഗരസഭയുടെ ഭാഗമായ വാർഡില്‍ ഉള്‍പ്പെടെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

സമീപ ദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഈ പ്രദേശത്ത് കൂടുകയും ചെയ്തതോടെയാണ് 20.4.21 മുതൽ 30.4.21 വരെ വിശ്വാസികൾക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന് തീരുമാനിച്ചത്. ഇതിനൊപ്പം പറശ്ശിനി മടപ്പുരയ്ക്ക് സമീപത്തെ മുഴുവൻ കച്ചവട സ്ഥാപനങ്ങളും 30.4.21 വരെ അടച്ചിടാനും തീരുമാനമായി.