രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചത് കോടികള്‍ ! ബിജെപി രണ്ടാം സ്ഥാനത്ത്

single-img
18 April 2021

രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്യങ്ങള്‍ക്ക് വേണ്ടി ചെലവാക്കിയത് കോടികള്‍.
കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകളാണ് ഗൂഗിള്‍ ഇന്ത്യ സുതാര്യതാ റിപ്പോര്‍ട്ടിലൂടെ പുറത്തുവിട്ടിരിക്കുന്നത്. 23,812 പരസ്യങ്ങളാണ് ഈ കാലയളവില്‍ വന്നിരിക്കുന്നത്. 694,063,000 രൂപയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ മൊത്തമായി ആകെ ചെലവഴിച്ച തുക.

2019 ഫെബ്രുവരി 19, മുതലുള്ള കണക്കുകള്‍ പ്രകാരം ഡല്‍ഹിയിലാണ് ഏറ്റവും കടുതല്‍ തുക രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്. 6,45,61,500 രൂപയാണ് ഡല്‍ഹിയില്‍ ചെലവായിരിക്കുന്നത്.

കേരളത്തില്‍ ചിലവായ തുക 67,72,000 രൂപയാണ്. 3,33,01,475 രൂപയാണ് തമിഴ് നാട്ടില്‍ ചെലവാക്കിയത്. രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയ പാര്‍ട്ടി ദ്രാവിഡ മുന്നേട്ര കഴകമാണ്. 2629 പരസ്യങ്ങളാണ് ഡിഎംകെ പുറത്തിറക്കിയത്. 213,188,000 രൂപയാണ് ചെലവായത്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 11,613 പരസ്യങ്ങള്‍ക്കായി 175,452,250 രൂപയാണ് ചെലവാക്കിയിരിക്കുന്നത്. 422 പരസ്യങ്ങള്‍ക്കായി 29,312,000 രൂപ ചെലവാക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഞ്ചാം സ്ഥാനത്താണ്. 32 പരസ്യങ്ങള്‍ക്കായി 1,704,000 രൂപ ചെലവാക്കിയ സിപിഐഎം ഇരുപത്തിയൊന്നാം സ്ഥാനത്താണ്.