മമതാ ബാനർജിയ്ക്ക് തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് 24 മണിക്കൂർ വിലക്ക്


പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിലക്കി തെരെഞ്ഞെടുപ്പ് കമ്മീഷൻ. 24 മണിക്കൂർ നേരത്തേയ്ക്കാണ് വിലക്ക്.
തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് വിലക്കെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇന്ന് രാത്രി എട്ടുമണി മുതൽ നാളെ രാത്രി എട്ടുമണിവരെയാണ് വിലക്ക്. മുസ്ലീം വോട്ടുകളെക്കുറിച്ചും കേന്ദ്രസേനകളെക്കുറിച്ചും മമത നടത്തിയ പരാമർശങ്ങളാണ് വിലക്കിന് കാരണമായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്രസുരക്ഷാസേനകൾക്കെതിരെ ജനങ്ങൾ തിരിച്ചടിക്കണമെന്ന് മമതാ ബാനർജി പ്രസംഗിച്ചതായാണ് ആരോപണം.
തൃണമൂൽ കൊൺഗ്രസിൻ്റെ സ്റ്റാർ ക്യാമ്പയിനറായ മമതയ്ക്കേർപ്പെടുത്തിയ വിലക്ക് പാർട്ടിയ്ക്ക് വലിയ തിരിച്ചടിയാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തെരെഞ്ഞെടുപ്പ് കമ്മീഷൻ അങ്ങേയറ്റം പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഓ ബ്രയൻ പ്രതികരിച്ചു. ഇന്ന് ജനാധിപത്യത്തിലെ കറുത്തദിനമാണെന്നും അദ്ദേഹം പറഞ്ഞു.
Mamata Banerjee Banned From Campaigning