ക്രിസ്ത്യന്‍ പള്ളികള്‍ മസ്ജിദുകളായി മാറുന്നു; യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇസ്ലാമികവത്ക്കരണം ശക്തമാകുന്നതായി റിപ്പോര്‍ട്ട്

single-img
11 April 2021

യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യാപകമായി ഇസ്ലാമികവത്ക്കരണം ശക്തമാകുന്നതായി റിപ്പോര്‍ട്ട് . പള്ളികള്‍ വാങ്ങി മസ്ജിദുകളാക്കി മാറ്റുന്നതിലും ആഫ്രിക്കന്‍ അറബ് മേഖലയില്‍ നിന്നും പടിഞ്ഞാറന്‍ മുസ്ലീം ഗ്രൂപ്പുകള്‍ക്ക് കോടിക്കണക്കിന് ഡോളര്‍ ഇവിടേക്ക് നല്‍കുന്നുണ്ട്. അതില്‍

കാനഡയില്‍ മാത്രം കഴിഞ്ഞ 20 വര്‍ഷത്തിനിടെ, 12 ഓളം പള്ളികള്‍ മസ്ജിദുകളാക്കി മാറ്റി. തുര്‍ക്കിയുടെ തലസ്ഥാന നഗരമായ ഇസ്‌താംബുളില്‍ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കത്തീഡ്രല്‍ ആയി നിര്‍മ്മിച്ച ഹാഗിയ സോഫിയ പിന്നീട് ഒരു മുസ്ലിം പള്ളിയായി പരിവര്‍ത്തനം ചെയ്യപ്പെട്ടു. .ക്രിസ്ത്യന്‍ പള്ളികള്‍ ‌ മസ്ജിദുകളായി മാറുന്ന പ്രവണത വളരെ ഭയാനകമാണെന്ന് യുണൈറ്റഡ് ചര്‍ച്ച്‌ എസെക്സ് പ്രെസ്ബറ്ററിയുടെ ഫിനാന്‍സ് ആന്‍ഡ് പ്രോപ്പര്‍ട്ടി കമ്മിറ്റി ചെയര്‍മാന്‍ റോസ് മിട്ടണ്‍ പറയുന്നു .

അത്പോലെ തന്നെ വടക്കുപടിഞ്ഞാറന്‍ ലണ്ടനിലെ വെംബ്ലി സെന്‍ട്രല്‍ മസ്ജിദ് , കാനഡയില്‍, ടൊറന്റോയിലെ 56 ബൂസ്റ്റഡ് ഏവേയില്‍ സ്ഥിതിചെയ്യുന്ന മസ്ജിദ് , ലിങ്കണ്‍ റോഡ് യുണൈറ്റഡിലെ മസ്ജിദ് എന്നിവയും ആദ്യ കാലത്ത് ക്രിസ്ത്യന്‍ പള്ളികളായിരുന്നു .ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ക്കായി നിര്‍മ്മിച്ച ലിങ്കണ്‍ റോഡ് യുണൈറ്റഡ് ചര്‍ച്ച്‌ ഇപ്പോള്‍ വിന്‍ഡ്‌സറിന്റെ മുസ്‌ലിം സമൂഹത്തിന് അവകാശപ്പെട്ടതായി മാറി . മസ്ജിദും, മദ്രസയുമാണ് ഇന്ന് ഇതില്‍ പ്രവര്‍ത്തിക്കുന്നത് .

മസ്ജിദ് നൂര്‍ ഉല്‍ ഇസ്ലാം മദ്രസ , കള്‍ച്ചറല്‍ സെന്റര്‍ ഓഫ് വിന്‍ഡ്‌സര്‍ എന്നീ പേരുകളിലാണ് ഇപ്പോള്‍ ഇത് അറിയപ്പെടുന്നത് വിന്‍ഡ്‌സറില്‍ മാത്രം, 2015 വരെ അസംപ്ഷന്‍, ഔര്‍ ലേഡി ഓഫ് റോസറി, സെന്റ് ബര്‍ണബാസ്, സെന്റ് റോസ്, സെന്റ് ആന്‍സ്, ക്രൈസ്റ്റ് ദി കിംഗ് എന്നീ പള്ളികള്‍ അടച്ചു പൂട്ടി .