ഉയര്‍ത്തുന്നത് മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യം; ബി ജെ പി പി​ന്തു​ണ വേ​ണ്ടെ​ന്ന് സി ഒ ​ടി ന​സീ​ർ

single-img
1 April 2021

നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ബി ജെ പി​ പി​ന്തു​ണ വേ​ണ്ടെ​ന്ന് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ത​ല​ശേ​രി​യി​ല്‍ മത്സരിക്കുന്ന സി ഒ ടി ന​സീ​ർ. കെ സുരേന്ദ്രന്‍ തനിക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചെ​ന്ന​ല്ലാ​തെ മ​റ്റൊ​രു ച​ര്‍​ച്ച​യും ന​ട​ന്നി​ല്ല. ത​ടി​യൂ​രാ​ന്‍ വേ​ണ്ടി​യാ​ണ് ബി​ജെ​പി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​തെന്നും നസീര്‍ പറഞ്ഞു.

തികച്ചും മ​ത​നി​ര​പേ​ക്ഷ രാ​ഷ്ട്രീ​യ​മാ​ണ് താ​നും ത​ന്‍റെ പാ​ര്‍​ട്ടി​യും ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​തെ​ന്നും അ​ത് വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​ടെ പി​ന്തു​ണ​യി​ലൂ​ടെ ഇ​ല്ലാ​താ​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും ന​സീ​ര്‍മാധ്യമങ്ങളോട് പറഞ്ഞു. ഇത്തവണ ത​ല​ശേ​രി​യി​ൽ ബി ജെ പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ. ഹ​രി​ദാ​സി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക ത​ള്ളി​പ്പോ​യ​തോ​ടെ​യാ​ണ് ന​സീ​റി​നെ പി​ന്തു​ണ​യ്ക്കാ​ൻ ബി ജെ ​പി തീരുമാനം എടുത്തത്. നേരത്തെ, എസ് എഫ്ഐയിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ നസീര്‍ 2017-ലാണ് സിപിഎം വിട്ടത്.