ലൗ ജിഹാദിനെ പറ്റി ഇടതുനേതാക്കള്‍ സംസാരിക്കുന്നത് യോഗി ആദിത്യനാഥിന്റെ ഭാഷയില്‍: പ്രിയങ്ക ഗാന്ധി


ലൗ ജിഹാദിനെ പറ്റി കേരളത്തിൽ ഇടതുനേതാക്കള്‍ സംസാരിക്കുന്നത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഷയിലെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണ ഭാഗമായി കരുനാഗപ്പള്ളയില്‍ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
സംസ്ഥാനത്തെ യഥാര്‍ത്ഥ സ്വര്‍ണം ജനങ്ങളെന്നുംഇവിടെ മുഖ്യമന്ത്രിയും സര്‍ക്കാരും വിദേശത്തും ആഴക്കടലിലും സ്വര്‍ണം തേടുന്നതായും പ്രിയങ്ക പറഞ്ഞു. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ പോലെ കേരളത്തിന്റെ സ്വത്ത് കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്നെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
ഇതോടൊപ്പം തന്നെ കന്യാസ്ത്രീകളുടെ മതം ചോദിക്കാൻ ആരാണ് സംഘപരിവാറിനെ അധികാരം നൽകിയതെന്ന് പ്രിയങ്ക ചോദിച്ചു. ഇപ്പോൾ തെരഞ്ഞെടുപ്പ് സമയമായതിനാലാണ് കന്യാസ്ത്രീകൾക്ക് നേരെ നടന്ന ആക്രമണത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തള്ളിപ്പറഞ്ഞതെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.