വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി

single-img
24 March 2021

തിരുവനന്തപുരത്തു യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുണ്‍ (36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. 

വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ല . ഇതിനിടെ അഞ്ജു, ശ്രീജു എന്ന യുവാവുമായി അടുപ്പത്തിലായി. ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചതിനെ അരുണ്‍ എതിർത്തിരുന്നു. അരുണിന്റെ ഈ എതിർപ്പാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് നിഗമനം. 

ഇന്നലെ രാത്രി അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് അഞ്ജുവും ശ്രീജുവും ചേര്‍ന്ന് കൊലപ്പെടുത്തിയത്. ഇരുവരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.