കോണ്‍ഗ്രസ് നേതാവ് ശ്രീമന്ദിരം ശശികുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു
20 March 2021
ഇടുക്കി ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി നിര്‍വാഹക സമിതി അംഗവുമായ ശ്രീമന്ദിരം ശശികുമാര്‍ അന്തരിച്ചു. കൊവിഡ് ബാധിച്ചു കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം. 72 വയസായിരുന്നു.
സംസ്‌കാരം ഇന്ന് 11 മണിക്ക് ബാലഗ്രാമിലെ വീട്ടുവളപ്പില്‍ നടക്കും. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പാമ്പാടുംപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ബാലഗ്രാം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.