അമേരിക്കയില്‍ മൂന്ന് മസാജ് പാര്‍ലറുകളിലെ വെടിവയ്പില്‍ എട്ട് പേര്‍ മരിച്ചു ; ഒരാള്‍ പിടിയില്‍

single-img
17 March 2021

അമേരിക്കയിലെ അറ്റ്ലാന്റയില്‍ മൂന്ന് മസാജ് പാര്‍ലറുകളില്‍ നടന്ന വെടിവയ്പില്‍ എട്ട് പേര്‍ മരിച്ചു. ആറ് ഏഷ്യന്‍ വനിതകള്‍ ഉള്‍പ്പെടെയാണ് വെടിവയ്പില്‍ മരിച്ചത്. വെടിയുതിര്‍ത്തതെന്ന് കരുതുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.വടക്കു കിഴക്കന്‍ അത്ലാന്റയിലാണ് സംഭവം വെടിവയ്പ് നടന്നത് .

മൂന്ന് മസാജ് പാര്‍ലറുകളില്‍ അക്രമി വെടിയുതിര്‍ത്തുകയായിരുന്നു. മൂന്ന് സ്ഥലങ്ങളിലും ആക്രമണം നടത്തിയത് ഒരാള്‍ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 21കാരനായ റോബര്‍ട്ട് ആരോണ്‍ ലോങിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.