ചങ്ങനാശ്ശേരിയിൽ സിഎഫ് തോമസിൻ്റെ സഹോദരൻ സാജൻ ഫ്രാൻസിസ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന

single-img
1 March 2021
Sajan Francis Changanassery

ചങ്ങനാശ്ശേരിയിൽ സിഎഫ് തോമസിൻ്റെ സഹോദരനും കേരള കൊൺഗ്രസ് ജോസഫ് വിഭാഗം നേതാവുമായ സാജൻ ഫ്രാൻസിസ് യുഡിഎഫ് സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. നിലവിൽ ചങ്ങനാശ്ശേരി നഗരസഭാ ചെയർമാൻ ആയ സാജൻ ഫ്രാൻസിസിന് മണ്ഡലത്തിലുള്ള സ്വാധീനം നിർണ്ണായകമായേക്കുമെന്നാണ് പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ചങ്ങനാശ്ശേരി എംഎൽഎ ആയിരുന്ന സി എഫ് തോമസ് കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് അർബുദ ബാധയെത്തുടർന്ന് അന്തരിച്ചത്. അദ്ദേഹത്തിൻ്റെ പിൻഗാമിയായി സഹോദരൻ വരണമെന്ന് തൻ്റെ പാർട്ടിയിലെ പ്രമുഖ നേതാവിനോട് അദ്ദേഹം പറഞ്ഞതായും പാർട്ടിവൃത്തങ്ങൾ സൂചന നൽകുന്നു.

എൻഎസ്എസ് പോലുള്ള സാമുദായിക സംഘടനകളും കത്തോലിക്കാ സഭയും സാജൻ ഫ്രാൻസിസിന് പിന്തുണ അറിയിച്ചതായും വിവരമുണ്ട്.

Sajan Francis may be UDF candidate Changanassery constituency, says reports