“ഉറപ്പാണ് എൽഡിഎഫ്”: ഇടതുമുന്നണിയുടെ തെരെഞ്ഞെടുപ്പ് പ്രചരണ വാക്യം


തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽഡിഎഫിന്റെ പ്രചാരണവാക്യം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ് പുതിയ പ്രചാരണവാക്യം.
എകെജി സെന്ററില്‍ നടന്ന ചടങ്ങിൽ എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ ലോഗോ മുഖ്യമന്തിക്ക് കൈമാറിയാണ് പ്രചരണവാക്യം പ്രകാശനം ചെയ്തത്. എൽഡിഎഫ് സർക്കാർ വീണ്ടും വരുമെന്ന ഉറപ്പാണ് പ്രചാരണവാക്യത്തിലൂടെ ജനങ്ങളിലെത്തിക്കുന്നതെന്ന് വിജയരാഘവൻ പറഞ്ഞു.

ഉറപ്പാണ് എല്‍ഡിഎഫ് എന്നതിന് പുറമേ ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലകെട്ടുകളുമുണ്ട്. സര്‍ക്കാരിന്റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രത്തിനൊപ്പമാണ് പ്രചരണ വാക്യം. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതിനകം ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. സോഷ്യല്‍മീഡിയയിലും ക്യാമ്പയിന് ശക്തമായി കഴിഞ്ഞു.
“എൽഡിഎഫ് വരും എല്ലാം ശരിയാകും” എന്നായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രചാരണവാക്യം.
സംസ്ഥാനത്ത് ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് രണ്ടിന് വോട്ടെണ്ണല്‍ നടക്കും. മാര്‍ച്ച് 12ന് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19നുള്ളില്‍ പത്രികകള്‍ സമര്‍പ്പിച്ചിരിക്കണം. സൂക്ഷ്മപരിശോധന മാര്‍ച്ച് 20ന് നടക്കും. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 ആയിരിക്കും.
Kerala Assembly Election 2021: LDF Released their caption for election campaign: Urappanu LDF