ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ട് ഇറാന്‍

single-img
5 January 2021

അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇന്റര്‍പോളിനോട് ആവശ്യം ഉയർത്തി ഇറാന്‍. തങ്ങളുടെ ജനറല്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട പ്രതികളായ ട്രംപ് ഉള്‍പ്പെടെ 47 അമേരിക്കന്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്നാണ് ഇറാന്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുന്നത്.

അന്താരാഷ്‌ട്ര കുറ്റാന്വേഷണ ഏജൻസിയോട് ഇവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത ഇറാനിയന്‍ വക്താവ് ഗൊലാംഹുസൈന്‍ ഇസ്മയിലി ഇന്ന് സ്ഥിരീകരിച്ചു. ഖാസിം സുലൈമാനിയുടെ വധത്തില്‍ പങ്കാളികളായവര്‍ക്കെല്ലാം അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പുവരുത്താന്‍ ഇറാന്‍ ശ്രമിക്കുമെന്നും ഇസ്മയിലി പറഞ്ഞു. തുടർച്ചയായ രണ്ടാംതവണയാണ് ഇന്റര്‍നാഷണല്‍ പൊലീസ് ഓര്‍ഗനൈസേഷനോട് ട്രംപിനെ അറസ്റ്റ് ചെയ്യാന്‍ ഇറാന്‍ ആവശ്യപ്പെടുന്നത്.