കേരളത്തിൽ ക്രിസ്ത്യന്‍ സമൂഹം ബിജെപിയോട് അടുക്കുന്നു; ഇത് മുസ്ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുന്നില്ല; പി കെ കൃഷ്ണദാസ്

single-img
27 December 2020

കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച് വലിയ തെറ്റിദ്ധാരണയുണ്ടെന്നും അത് മാറ്റാനുള്ള നീക്കം നടത്തുകയാണെന്നും ബിജെപി നേതാവ് പി കെ കൃഷ്ണദാസ് ഇപ്പോൾ ക്രിസ്ത്യന്‍ സമൂഹം ബിജെപിയോട് അടുക്കുന്നുണ്ട്. എന്നാല്‍ അത്രവേഗത്തിലുള്ള മാറ്റം മുസ്ലിം സമൂഹത്തില്‍ നിന്നും ഉണ്ടാകുന്നില്ല. പക്ഷെ സമയമെടുത്താലും മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.

അതേപോലെ തന്നെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ധാരാളം താമരകള്‍ വിരിയുമെന്ന് കൃഷ്ണദാസ് അവകാശപ്പെട്ടു. ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും നിരവധിപ്പേര്‍ ബി.ജെ.പിയിലേക്ക് ചേക്കേറാന്‍ തയ്യാറെടുക്കുകയാണ് എന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.