ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് വിജയം

single-img
16 December 2020
The youngest candidate Reshma Mariam Roy wins

ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് കന്നിയങ്കത്തിൽ തന്നെ വിജയം. നവംബർ 18നാണ് രേഷ്മയ്ക്ക 21 വയസ് തികഞ്ഞത്. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാർഡിലെ സിപിഐഎം സ്ഥാനാർത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്.

രേഷ്മയുടെ കുടുംബം കോൺഗ്രസ് അനുകൂലികളാണ്. കോളജ് കാലത്താണ് രേഷ്മ ഇടത് രാഷ്ട്രീയത്തിലേക്ക് വരുന്നത്. കോന്നി വിഎൻഎസ് കോളജിലെ എസ്എഫ്‌ഐ അംഗമായിരുന്നു രേഷ്മ. നിലവിൽ എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ ഡിസ്ട്രിക്ട് കമ്മിറ്റി അംഗവുമാണ് രേഷ്മ.

സാധാരണ തെരഞ്ഞെടുപ്പ് ക്യാമ്പെയിനുകളിൽ നിന്ന് വിപരീതമായി ഒരു ഡയറി കൈയിൽ കരുതിയാണ് രേഷ്മ വീടുകൾ കയറിയുള്ള പ്രചാരണത്തിന് പോയത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഡയറിൽ കുറിച്ച് അവരിൽ ഒരാളെന്ന തോന്നലുണ്ടാക്കാൻ രേഷ്മയ്ക്ക് സാധിച്ചു.