‘ബ്ലാക്ക് കോഫി’; ബാബുരാജിന്റെ സംവിധാനത്തില്‍ സാള്‍ട്ട് ആന്റ് പെപ്പറിന് രണ്ടാം ഭാഗം; ട്രെയിലര്‍ കാണാം

single-img
16 December 2020

ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങി. ബ്ലാക്ക് കോഫി എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ ആദ്യഭാഗത്തിലെ കുക്ക് ബാബു എന്ന കഥാപാത്രത്തെ നായകനാക്കിയാണ് പുതിയ ചിത്രം ഒരുങ്ങുന്നത്. നടൻ ബാബുരാജ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു.

ആദ്യഭാഗത്തില്‍ അഭിനയിച്ച ലാലും ശ്വേതമേനോനും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ഒവിയ, സണ്ണി വെയ്ന്‍, ലെന, രചന നാരായണന്‍കുട്ടി, ഓര്‍മ ബോസ് തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ബിജിബാല്‍, ഛായാഗ്രഹണം ജെയിംസ് ക്രിസ്. വിശ്വദീപ്തി ഫിലിംസിന്റെ ബാനറില്‍ ആന്റണി ബിനോയ് അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് സജീഷ് മഞ്ചേരി ആണ്.

https://www.facebook.com/watch/?ref=external&v=1025564121295595