കേരളം രാഷ്ട്രീയ കേരളമായിത്തന്നെ തുടരുന്നു; മുല്ലക്കര രത്നാകരൻ എം എൽ എ

16 December 2020

കേരളം വീണ്ടും രാഷ്ട്രീയ കേരളമായിത്തന്നെ തുടരുന്നു. മതവും വർഗീയതയും ഉപയോഗിച്ചുള്ള പ്രചാരണങ്ങളെയും അതിനു പിന്നിൽ നിന്ന ആരോപണങ്ങളെയും നവോത്ഥാനത്തിന്റെ പിൻബലമുള്ള കേരളത്തിലെ രാഷ്ട്രീയ സമൂഹം തള്ളിക്കളഞ്ഞു.
ഇതിന്റെ പാഠം ഉൾക്കൊള്ളേണ്ടത് യുഡിഎഫ് ആണ്. നമ്മുടെ സാമൂഹിക ജീവിതത്തിൽ അതിനെ രാഷ്ട്രീയമായി കാണാനും ജനാധിപത്യപരമായി വളർത്താനും രാഷ്ട്രീയ കേരളത്തിന്റെ വെളിച്ചം കാത്തുസൂക്ഷിച്ച എൽഡി എഫിനും അതിനെ സ്വീകരിച്ച പ്രബുദ്ധരായ വോട്ടർമാർക്കും അഭിനന്ദനം രേഖപ്പെടുത്തുന്നു