ഇനി ഇരുപത്തിനാല് മണിക്കൂറും കോടികള്‍ കൈമാറാം ഇൻസ്റ്റന്റായി; റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മന്റ് സിസ്റ്റ്ം ഇനി 24X365

single-img
14 December 2020

ണ്ടുലക്ഷം രൂപയ്ക്കുമുകളില്‍ എത്രതുകവേണമെങ്കിലും കൈമാറാൻ നിലവിലുള്ള ആര്‍ടിജിഎസ് സംവിധാനം ഇനി മുതൽ 365 ദിവസവും 24 മണിക്കൂറും ലഭ്യമാക്കി. ഇനി മുതൽ സമയംനോക്കാതെ കോടികൾ കൈമാറാം.

ഏതുബാങ്ക് അക്കൗണ്ടിലേയ്ക്കും തത്സമയം പണമയക്കാന്‍ കഴിയുന്നതാണ് റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മന്റ് സിസ്റ്റ്ം(ആര്‍ടിജിഎസ്). മാത്രമല്ല എത്രതുക കൈമാറിയാലും സര്‍വീസ് ചാര്‍ജ് ഇല്ല എന്നാതും ആര്‍ടിജിഎസ്ന്റെ പ്രത്യേകതയാണ്.

ഇനി മുതൽ തിങ്കള്‍ മുതല്‍ ഞായര്‍വരെ 24മണിക്കൂറും ഇടപാട് നടത്താം. മൊബൈല്‍ ആപ്പ്, ഇന്റര്‍നെറ്റ് ബാങ്കിങ് എന്നിവവഴി ഓണ്‍ലൈനായും ബാങ്കിന്റെ ശാഖവഴി ഓഫ്‌ലൈനായും ഈസംവിധാനംവഴി പണംകൈമാറാം.

ഏറ്റവും ചെറിയ ഇടപാടുതുക രണ്ടുലക്ഷമാണ്. കൂടിയത തുകയ്ക്ക് പരിധിയില്ല. രണ്ടു ലക്ഷം രൂപയ്ക്കുതാഴെയാണെങ്കില്‍ എന്‍ഇഎഫ്ടി സംവിധാനംവഴിയാണ് ഇടപാട് നടത്തേണ്ടത്. 

2004 മാര്‍ച്ചിലാണ് ആര്‍ജിടിഎസ് സംവിധാനം രാജ്യത്ത് ആദ്യമായി നിലവില്‍വന്നത്. സമയപരിധിയോടെയായിരുന്നു നാലു ബാങ്കുകള്‍ക്ക് തുടക്കത്തില്‍ ഈസേവനം നല്‍കാന്‍ കഴിഞ്ഞിരുന്നത്. നിലവില്‍ 237 ബാങ്കുകളില്‍ ഈസേവനം ലഭിക്കും. ആര്‍ജിടിഎസ് വഴി ദിവസം ആറുലക്ഷത്തിലേറെ ഇടപാടുകളാണ് നടക്കുന്നത്. മൂല്യമാകട്ടെ നാലുലക്ഷം കോടിയിലേറെയും. 

Contet : Twenty-four hours to transfer crores instantly; Real time gross settlement system is now 24X365