കേന്ദ്ര കാര്‍ഷിക നിയമം: കേരളം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യും: വിഎസ് സുനില്‍കുമാര്‍

single-img
7 December 2020

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം സുപ്രീം കോടതിയിലേക്ക്.
കേന്ദ്ര കാര്‍ഷികനിയമങ്ങള്‍ കേരളം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് സംസ്ഥാന കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഈ നിയമങ്ങള്‍ നിയമങ്ങള്‍ ഒരു കാരണവശാലും കേരളത്തില്‍ നടപ്പിലാക്കില്ല.

കേരളം ഈ ആഴ്ച തന്നെ സുപ്രീംകോടതിയെ സമീപിക്കും. അതിന്റെ പേരില്‍ കേന്ദ്രത്തിന്റെ ഏത് നടപടിയും നേരിടാന്‍ തയ്യാറാണെന്നും കൃഷിമന്ത്രി പറഞ്ഞു. കേരളാ സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയങ്ങള്‍ക്കുമേല്‍ കേന്ദ്രസര്‍ക്കാരിന് ഏകപക്ഷീയമായി നിയമം നിര്‍മിക്കാന്‍ ഭരണഘടന അനുസരിച്ച് അധികാരമില്ല.

പക്ഷെ ഇപ്പോള്‍ നടന്നിരിക്കുന്നത് നഗ്നമായ ഭരണഘടനാ ലംഘനമാണ്. കോര്‍പ്പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭരണഘടന പോലും ലംഘിച്ചുകൊണ്ട് അധികാരം കേന്ദ്രസര്‍ക്കാരില്‍ മാത്രം കേന്ദ്രീകരിക്കുന്ന നടപടിയാണ് ഇതിലൂടെ നടപ്പിലാക്കുന്നതെന്നും മന്ത്രി ആരോപിച്ചു.