ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ആശങ്കകൾ അവഗണിച്ച് ബ്രഹ്മപുത്ര നദിയിൽ ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങി ചൈന

single-img
30 November 2020

ഇന്ത്യയുടെ അതിര്‍ത്തി വെട്ടിപ്പിടിക്കാനുളള ചൈനയുടെ ഗൂഢ തന്ത്രങ്ങളെ സൈന്യം ചെറുത്തുതോല്‍പ്പിച്ചതോടെ ഇന്ത്യക്കെതിരെ മറ്റൊരു നീക്കവുമായി ചൈന. തിബറ്റിലെ ബ്രഹ്​മപുത്ര നദിയിൽ ജലവൈദ്യുത നിലയം നിർമിക്കാനൊരുങ്ങുന്നു. 14ാം പഞ്ചവത്സര പദ്ധതി വഴി അടുത്ത വർഷത്തോടെ പദ്ധതി ആരംഭിക്കാനാണ്​ ഉദ്ദേശമെന്ന്​ ചൈനീസ്​ കമ്പനി തലവനെ ഉദ്ധരിച്ച്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു.

ബ്രഹ്​മപുത്ര നദിയിൽ ചൈന ജലവൈദ്യുത പദ്ധതി നിർമിക്കുമെന്നും ജലസ്രോതസുകൾ ഉപയോഗപ്പെടുത്തുമെന്നും ആഭ്യന്തര സുരക്ഷ നിലനിർത്താൻ പദ്ധതിക്ക്​ കഴിയുമെന്നും ചൈനയിലെ പവർ കൺസ്​ട്രക്ഷൻ കോർപറേഷൻ ചെയർമാൻ യാൻ സിയോങ്​ പറഞ്ഞതായി ഗ്ലോബൽ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു.

ഇന്ത്യയിലേക്കുളള ജലമൊഴുക്ക് തടയുക എന്നതാണ് ചൈനയുടെ പ്രധാനലക്ഷ്യം എന്നാണ് കരുതുന്നത്. അരുണാചല്‍ പ്രദേശിലെ തൊട്ടടുത്തുളള മെഡോഗ് പ്രദേശത്താണ് ഡാം നിര്‍മ്മാണം. ലോകത്തിലെ തന്നെ നീളം കൂടിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്രയുടെ ഉത്ഭവം ചൈനയിലെ ടിബറ്റിലാണ്. തുടര്‍ന്ന് ഇന്ത്യ, ബംഗ്ളാദേശ് എന്നിവിടങ്ങളിലൂടെ ഒഴുകിയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നത്.

ബ്രഹ്​മപുത്ര നദിയുടെ തീരത്ത്​ മെഡോങ്ങിൽ ജല വൈദ്യുത നിലയം നിർമിക്കാനാണ്​ തീരുമാനം. അരുണാചൽ പ്രദേശിനോട്​ ചേർന്നുകിടക്കുന്ന പ്രദേശമാണ്​ മെഡോങ്​. ഇതോടെ ചൈനയുടെ പുതിയ നീക്കം ഇന്ത്യ- ബംഗ്ലാദേശ്​ രാജ്യങ്ങളുടെ ആശങ്ക ഉയർത്തും.

ബ്രഹ്​മപുത്ര നദിയിൽ ചൈന ഇതിനോടകം തന്നെ ചെറിയ അണക്കെട്ടുകൾ നിർമിച്ചിട്ടുണ്ട്​. മധ്യചൈനയിലെ മൂന്ന പ്രശസ്​ത അണക്കെട്ടുകളേക്കാൾ മൂന്നിരട്ടി വൈദ്യുത നിർമാണ ശേഷിയുള്ള അണക്കെട്ട്​ നിർമിക്കാനാണ്​ ചൈനയുടെ ഒരുക്കം. ചൈനയുടെ ആഭ്യന്തര സുരക്ഷ കൂടി ലക്ഷ്യം വെച്ചാകും അണക്കെട്ട്​ നിർമാണം.

ഭരണ കക്ഷിയായ കമ്യൂണിസ്​റ്റ്​ പാർട്ടി ഓഫ്​ ചൈനയുടെ യൂത്ത്​ ലീഗി​െൻറ സാമൂഹിക മാധ്യമ പ്ലാറ്റ്​ഫോമിൽ കഴിഞ്ഞ ആഴ്​ച അണക്കെട്ട്​ നിർമാണത്തെക്കുറിച്ച്​ പ്രാഥമിക വിവരങ്ങൾ പുറത്തുവിട്ടിരുന്നു.