ബി.ജെ.പി നേതാവും രാജസ്ഥാൻ എംഎല്‍എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു

single-img
30 November 2020

ബി.ജെ.പി നേതാവും രാജ്‌സമന്ദ് എം.എല്‍.എയുമായ കിരണ്‍ മഹേശ്വരി കോവിഡ് ബാധിച്ച് മരിച്ചു. രാജസ്ഥാനിലെ രാജ്‌സമന്ദില്‍ നിന്നും മൂന്ന് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗുര്‍ഗാവിലെ മേദാന്ത ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു.

ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട്,സ്പീക്കര്‍ സി.പി ജോഷി, തുടങ്ങിയ നേതാക്കള്‍ ആദരാജ്ഞലി അര്‍പ്പിച്ചു.

കിരൺ മഹേശ്വരി ജി യുടെ അകാല നിര്യാണത്തിൽ വളരെ ദുഃഖമുണ്ടെന്നും എം‌പി, എം‌എൽ‌എ, രാജസ്ഥാൻ സർക്കാരിലെ കാബിനറ്റ് മന്ത്രി എന്നീ നിലകളിൽ സംസ്ഥാനത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുകയും ദരിദ്രരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ശാക്തീകരിക്കാനും പരിശ്രമിച്ചവരാണ് കിരൺ മഹേശ്വരിയെന്നും, അവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.

ബിജെപി നേതാവും രാജ്‌സമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി ജിയുടെ അകാല നിര്യാണത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നു. അവരുടെ ബന്ധുക്കളുടെയും കുടുംബത്തിന്‍റെയും ദു:ഖത്തില്‍ പങ്കുചേരുന്നു’, അശോക് ഗെഹ്‍ലോട്ട് ട്വീറ്റ് ചെയ്തു.