പൊലീസിനാകെ നാണക്കേടെന്ന് ഡിഐജി; പരാതി നൽകാനെത്തിയ അച്ഛനേയും മകളേയും പൊലിസുകാരൻ അധിക്ഷേപിച്ച സംഭവത്തിൽ വകുപ്പുതല നടപടി തുടരും

single-img
28 November 2020

നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനെയും മകളെയും പൊലിസുകാരൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ വലിയ വിമർശനമാണ് നേരിട്ടത്. നെയ്യാര്‍ ഡാം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐയുടെ പെരുമാറ്റം പൊലീസിനാകെ നാണക്കേടെന്ന് ഡിഐജി. പരാതിക്കാരന്‍ പ്രകോപിച്ചെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. എഎസ്ഐ: ഗോപന് കേസില്‍ ഇടപെടേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലയൂണിഫോമില്‍ അല്ലാതിരുന്നതും വീഴ്ചയെന്ന് റിപ്പോര്‍ട്ട്. വകുപ്പുതല നടപടി തുടരും.

നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെത്തിയ അച്ഛനെയും മകളെയും പൊലിസുകാരൻ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ വലിയ വിമർശനമാണ് നേരിട്ടത്. നെയ്യാർഡാം പള്ളിവേട്ട സ്വദേശിയായ സുദേവൻറെ മകളെ കാണാതായതുമായി ബന്ധപ്പെട്ട് പരാതിയുണ്ടായിരുന്നു. പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തിരുന്നു. പുതിയ പരാതി പരിഗണിക്കാൻ സൗകര്യമില്ലെന്നും പൊലീസിനെ പെരുമാറ്റം പഠിപ്പിക്കേണ്ടന്നുമാണ് എഎസ്ഐ ആക്രോശിക്കുന്നത്. എന്നാൽ പരാതിക്കാരൻ തുടർച്ചയായി മോശമായി പെരുമാറിയപ്പോളാണ് പ്രതികരിച്ചതെന്നാണ് വിശദീകരണം.

നെയ്യാർ ഡാം സ്റ്റേഷനിൽ ബുധനാഴ്ച വൈകിട്ടാണ് സംഭവം. സുദേവൻ എന്നയാളുടെ മൂത്ത മകൾ അയൽക്കാരനായ യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചു. മകളെ കാണാനില്ലെന്ന സുദേവന്റെ പരാതിയിൽ ഇരുകൂട്ടരെയും വിളിച്ചു വരുത്തിയെങ്കിലും മകൾ കാമുകനൊപ്പം പോയി. എന്നാൽ മകളും കാമുകനും ഇനി തന്റെ വീട്ടിൽ കയറരുതെന്ന നിബന്ധന വയ്ക്കണമെന്ന് സുദേവൻ ആവശ്യപ്പെട്ടു. ഇതിന് പൊലീസ് തയാറാകാത്തതിനെ തുടർന്നുള്ള തർക്കമാണ് ഈ ആക്രോശത്തിലെത്തിയത്. പൊലീസിന്റെ നടപടിയിൽ തെറ്റില്ലെങ്കിലും പെൺകുട്ടിയോടുള്ള പെരുമാറ്റം പോലും അപമര്യാദയായിട്ടായിരുന്നു. പെൺകുട്ടി കരഞ്ഞുകൊണ്ട് മടങ്ങുന്നതുൾപ്പെടെയുളെ ദൃശ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് എ.എസ്. ഐ ഗോപനെ സ്ഥലം മാറ്റി വകുപ്പ തല അന്വേഷണം തുടങ്ങിയത്.