പിരിയാനാകാത്ത പ്രണയം: സെക്സ് ടോയിയെ വിവാഹം ചെയ്ത് ബോഡി ബിൽഡർ

single-img
26 November 2020
sex toy marriage Body Builder

പ്രണയം മൂലം തന്റെ സെക്സ് ഡോളിനെ വിവാഹം ചെയ്ത് ജീവിതപങ്കാളിയാക്കി ബോഡി ബിൽഡർ. കസാഖ്സ്ഥാൻ(Kazakhstan) സ്വദേശിയായ യുറി തൊലോച്കോ(Yuri Tolochko) എന്ന യുവാവാണ് “മാർഗോ”(Margo) എന്ന് വിളിപ്പേരുള്ള തന്റെ സെക്സ് ടോയ് (Sex Toy) പാവയെ വിവാഹം ചെയ്തത്.

എട്ടുമാസങ്ങൾക്ക് മുൻപ് കണ്ടെത്തിയ മാർഗോയെക്കുറിച്ചുള്ള വിശേഷങ്ങൾ യുറി തന്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ലോകത്തോട്‌ പങ്കുവെച്ചത്. കഴിഞ്ഞ മാർച്ചിൽ നടത്താനിരുന്ന വിവാഹം കോവിഡ് 19 മൂലം മാറ്റിവെയ്ക്കുകയായിരുന്നു. ഒക്ടോബറിൽ വിവാഹം നടത്താൻ പദ്ധതിയിട്ടെങ്കിലും അതിനിടെ ഒരു ട്രാൻസ്ജൻഡർ മാർച്ചിൽ വെച്ച് യുറി ആക്രമിക്കപ്പെട്ടതിനാൽ വിവാഹം പിന്നെയും നീണ്ടു. ഒടുവിൽ കഴിഞ്ഞ ദിവസം യുറി മാർഗോയെ ഔദ്യോഗികമായി തന്റെ ജീവിതപങ്കാളിയാക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും സാന്നിധ്യത്തിലായിരുന്നു യൂറിയുടേയും മാർഗോയുടേയും വിവാഹം.

sex doll girlfriend margo

വിവാഹത്തിന് മുമ്പ് വധുവായ പാവയെ കൂടുതൽ സുന്ദരിയാക്കാൻ ചില പ്ലാസ്റ്റിക് സർജറികളും യൂറി നടത്തിയിരുന്നു. മാർഗോയുമായുള്ള വിവാഹം തന്റെ സ്വപ്ന സാക്ഷാത്കാരമാണെന്ന് പറയുന്ന യൂറി അതിന് ഏറെ കടമ്പകളും വിമർശനങ്ങളും നേരിടേണ്ടി വന്നുവെന്നും തുറന്നു പറയുന്നു.ഒരു പാവയെയാണ് താൻ വിവാഹം ചെയ്യുന്നതെന്ന് പ്രഖ്യാപിച്ച് മാർഗോയുടെ ചിത്രം ആദ്യമായി പുറംലോകത്തിന് മുന്നിൽ തുറന്നു കാട്ടിയതോടെ പല കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.

യഥാർത്ഥത്തിൽ മാർഗോ എന്ന പാവയെ ഒരു മനുഷ്യനായിട്ടാണ് യൂറി കാണുന്നത്. താൻ മാർഗോയെ ആദ്യമായി കാണുന്നത് ബാറിൽ വെച്ചാണെന്ന് യൂറി പറയുന്നു. മറ്റൊരാൾ മാർഗോയെ മോശം രീതിയിൽ സമീപിക്കുന്നത് കണ്ടതോടെ രക്ഷിക്കാനായിരുന്നു യൂറിയുടെ ശ്രമം. പിന്നീട് അത് പാവയോടുള്ള പ്രണയമായി വളരുകയായിരുന്നു.

രൂപത്തിൽ എല്ലാം ഒത്തിണങ്ങിയ മനുഷ്യസ്ത്രീയെ പോലെ തന്നെയാണ് മാർഗോ എന്ന സെക്സ് ടോയ് പാവയും. യൂറിയുടെ യാത്രകളിലും മാർഗോ ഒപ്പമുണ്ട്. ഇതിന്റെ ചിത്രങ്ങളും യൂറി പങ്കുവെച്ചിട്ടുണ്ട്.

പാൻസെക്ഷ്വൽ(Pansexual) വിഭാഗത്തിൽപെട്ടയാളാണ് യൂറി. ലൈംഗികതയ്ക്ക് ലിംഗം, ലൈംഗികാസ്തിത്വം എന്നിങ്ങനെയുള്ള തടസങ്ങളില്ലാത്തവരാണ് പാൻ സെക്ഷ്വൽ വിഭാഗത്തിൽപ്പെട്ടവർ. തനിക്ക് പ്രണയവും ലൈംഗികതയും തോന്നാൻ അപ്പുറത്തുള്ളത് ഏത് വിഭാഗത്തിലുള്ള ആളാണെന്നതും  തടസ്സമല്ലെന്നും യുറി പറഞ്ഞു.

മാർഗോയുമായുള്ള ലൈംഗിക ജീവിതത്തെക്കുറിച്ചും യൂറി തുറന്നു പറയുന്നുണ്ട്. വേദനിപ്പിക്കാനും വേദനിക്കപ്പെടാനും ഇഷ്ടമുള്ളയാളാണ് താൻ. സെക്സിൽ തനിക്കായിരിക്കണം മുൻകൈ. മറ്റുള്ളവർക്ക് താങ്ങാൻ കഴിയാത്ത വേദനകൾ മാർഗോയ്ക്ക് നിഷ്പ്രയാസം സാധിക്കുമെന്നും യൂറി പറയുന്നു.

Content: Kazakh bodybuilder’s ‘marriage’ to sex doll girlfriend