പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സിബിഐക്ക് വിട്ട് ഹൈക്കോടതി ഉത്തരവ്

single-img
23 November 2020

പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ പേരില്‍ 2000 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസ് അന്വേഷണം സിബിഐക്ക്. കേരളാ ഹൈക്കോടതിയാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിറക്കിയത്. സിബിഐ വളരെ അടിയന്തിരമായി കേസന്വേഷണം ഏറ്റെടുക്കണമെന്നും പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ബഡ്സ് ആക്ട് (Banning of Unregulated Deposit Schemes Act)പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 1368 കേസുകളാണ് സിബിഐക്ക് കൈമാറിയത്. നേരത്തെ കേസന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിമുഖത പ്രകടിപ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഉത്തരവിറക്കിയിരുന്നെങ്കിലും കേസ് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.

എന്നാല്‍ ഈ നിലപാട് തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ പ്രധാനപ്രതികളായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ഡാനിയേല്‍, ഭാര്യ പ്രഭ. മക്കളായ റിനു, റീബ, റിയ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.