‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’; പ്രകടനപത്രികയുമായി എൽഡിഎഫ്

single-img
23 November 2020

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരുവോട്ട്, സാമൂഹ്യമൈത്രിക്ക് ഒരുവോട്ട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇടതുപക്ഷം ഇക്കുറി തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുക.

പ്രകടന പത്രിക എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രകാശനം ചെയ്തു. മന്ത്രി എ കെ ശശീന്ദ്രൻ. സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.