ജില്ലാ കലക്ടറുടെ അക്കൗണ്ടിൽ നിന്നും ട്രഷറി ഉദ്യോഗസ്ഥൻ രണ്ടു കോടി രൂപ തട്ടിയെടുത്ത സംഭവം; ട്രഷറി വകുപ്പ് ഡയറക്ടറടക്കമുള്ളവരുടെ ഗുരുതര അനാസ്ഥയുടെ തെളിവുകള്‍ പുറത്ത്

single-img
14 November 2020

സര്‍വീസില്‍ നിന്നും മെയ് 31 ന് വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസർ നയിമും പാസ് വേർഡും ഉപയോഗിച്ച് തിരുവനന്തപുരം ജില്ലാ കളക്ടറുടെ അക്കൌണ്ടിൽ നിന്ന് ട്രഷറി വകുപ്പ് ഉദ്യോഗസ്ഥൻ പണം തട്ടിയ സംഭവത്തിൽ തട്ടിപ്പിന് വഴിയൊരുക്കിയത് സംസ്ഥാന ട്രഷറി വകുപ്പ് ഡയറക്ടറുടെ ഗുരുതര വീഴ്ച. മുഖ്യപ്രതി ബിജുലാല്‍ തട്ടിപ്പ് നടത്തുന്നതിന് മുന്‍പ് തന്നെ ട്രഷറി ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാര്‍ സംബന്ധിച്ച് ഡയറക്ടര്‍ എ.എം ജാഫറിന് പരാതി ലഭിച്ചിരുന്നു. എന്നാല്‍ പരിഹരിക്കാന്‍ നടപടിയുണ്ടായില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തു.

ട്രഷറി തട്ടിപ്പില്‍ ഉന്നതര്‍ക്ക് പങ്കെന്ന സംശയം ബലപ്പെടുന്നതിനിടെയാണ് ട്രഷറി വകുപ്പ് ഡയറക്ടറടക്കമുള്ളവരുടെ ഗുരുതര അനാസ്ഥയുടെ തെളിവുകള്‍ പുറത്ത് വരുന്നത്. 2019 ഡിസംബര്‍ 23 മുതലാണ് സീറോ ബാലന്‍സുള്ള ട്രഷറിയിലെ സേവിംങ്സ് അക്കൌണ്ടില്‍ നിന്ന് ബിജു ലാല്‍ പണം തട്ടിയത്. തട്ടിപ്പ് കണ്ടെത്തുന്നത് 2020 ജൂലൈ 27ന്.എന്നാല്‍ ബിജു ലാല്‍ തട്ടിപ്പ് തുടങ്ങുന്നതിന് മുന്‍പ് തന്നെ 2019 നവംബര്‍ 18ന് ഓണ്‍ലൈന്‍ സംവിധാനത്തിലെ തകരാര്‍ കണ്ടെത്തി കാസര്‍കോട് ജില്ല ട്രഷറി ഓഫീസര്‍ ട്രഷറി ഡയറക്ടര്‍ എ.എം ജാഫറിന് കൈമാറിയ കത്താണിത്.

തന്‍റെ ട്രഷറി സേവിംങ്സ് അക്കൌണ്ടില്‍ നിന്ന് നീക്കിയിരിപ്പില്ലാതെ തന്നെ 73000ത്തിലധികം രൂപ പിന്‍വലിക്കപ്പെട്ടതിനെ കുറിച്ച് കാസര്‍ഗോഡ് എക്സൈസ് റേഞ്ച് ഓഫീസിലെ വനിത സിവില്‍ ഓഫീസര്‍ നല്‍കിയ പരാതി അടിസ്ഥാനമാക്കിയായിരുന്നു കത്ത്. എന്നാല്‍ തകരാര്‍ പരിഹരിക്കണമെന്ന ആവശ്യം ഡയറക്ടര്‍ മുഖവിലയ്ക്കെടുത്തില്ലെന്ന് വ്യക്തമാക്കുന്ന തെളിവാണിത്. ശമ്പളവും അലവന്‍സും വരുന്ന മുറയ്ക്ക് പ്രശ്നം ക്രമീകരിക്കപ്പെടുമെന്ന മറുപടിയാണ് ഡയറക്ടര്‍ക്ക് വേണ്ടി ജോയിന്‍റ് ഡയറക്ടര്‍ വി. സാജന്‍ നല്‍കിയത്.

ഡിസംബര്‍ 17ന് കാസര്‍കോട് ജില്ല ട്രഷറി ഓഫീസര്‍ക്ക് ഈ മറുപടി ലഭിച്ച് ആറ് ദിവസത്തിനുള്ളിലാണ് ബിജുലാല്‍ തട്ടിപ്പ് തുടങ്ങിയത്. ട്രഷറിയിലെ ഓണ്‍ലൈന്‍ സംവിധാനത്തിന്‍റെ ചുമതലയുള്ള കമ്പ്യൂട്ടര്‍ ചീഫ് കോര്‍ഡിനേറ്ററും പരാതിയില്‍ നടപടിയെടുത്തില്ലെന്ന് വ്യക്തം. ആദ്യ പരാതി അട്ടിമറിച്ച ട്രഷറി ഡയറക്ടറുടെയടക്കം വീഴ്ചയില്‍ നാളിതുവരെ ധനകാര്യവകുപ്പിന്‍റെ നടപടിയോ പൊലീസ് അന്വേഷണമോ നടന്നിട്ടില്ല.

ട്രഷറി അക്കൌണ്ടിന്റെ ഓൺലൈൻ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയർ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ നിർമ്മിച്ചതാണ്. ഈ സോഫ്റ്റ്വെയറിലെ തകരാറുകളാണ് ബിജുലാൽ ഉപയോഗപ്പെടുത്തിയത്. ഒരാളുടെ അക്കൌണ്ടിൽ നിന്നും ബാലൻസില്ലാതെ തന്നെ ഓൺലൈൻ ആയി പണം മറ്റ് അക്കൌണ്ടിലേയ്ക്ക് മാറ്റാമെന്നും അപ്പോൾ ആദ്യത്തെ അക്കൌണ്ടിൽ നെഗറ്റിവ് ബാലൻസ് കാണിക്കുമെന്നും യാദൃശ്ചികമായി കണ്ടെത്തിയതാണ് ബിജുലാലിന് വഴിത്തിരിവായതെന്നും കഴിഞ്ഞ ദിവസം ഇ-വാർത്ത റിപ്പോർട്ടു ചെയ്തിരുന്നു.

കളക്ടറുടെ അക്കൌണ്ടിൽ നിന്നും തന്റെ അക്കൌണ്ടിലേയ്ക്ക് പണം മാറ്റിയ ശേഷം ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്താൽ രണ്ട് അക്കൌണ്ടിലും ബാലൻസ് ഉണ്ടാകുമെന്ന സോഫ്റ്റ്വെയർ തകരാറാണ് ബിജുലാൽ ഉപയോഗപ്പെടുത്തിയത്. ഈ ട്രാൻസാക്ഷൻ സാധുവാകണമെങ്കിൽ പാസിംഗ് ഓഫീസറായ ട്രഷറി ഓഫീസറുടെ അക്കൌണ്ടിൽ നിന്നും അപ്രൂവൽ ലഭിക്കണം. വിരമിച്ച പഴയ ട്രഷറി ഓഫീസറുടെ അക്കൌണ്ടിന്റെ പാസ്വേഡ് ബിജുലാലിനറിയാമായിരുന്നു. ഇതുപയോഗിച്ചാണ് ഇയാൾ പണം മാറ്റിയതെന്നാണ് റിപ്പോർട്ട്.

ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതാണ് ബിജുലാലിനെ തട്ടിപ്പിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. തട്ടിപ്പിൽ താൻ നിരപരാധിയാണെന്നും അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയത് അറിഞ്ഞില്ലെന്നും വ്യക്തമാക്കുന്ന ബിജുലാലിന്റെ ഭാര്യ സിമിയുടെ ശബ്ദസന്ദേശം ഇന്നലെ പുറത്ത് വന്നിരുന്നു.

ട്രഷറി അക്കൌണ്ടിന്റെ ഓൺലൈൻ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന സോഫ്റ്റ്വെയർ കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ നിർമ്മിച്ചതാണ്. ഈ സോഫ്റ്റ്വെയറിലെ തകരാറുകളാണ് ബിജുലാൽ ഉപയോഗപ്പെടുത്തിയത്. ഒരാളുടെ അക്കൌണ്ടിൽ നിന്നും ബാലൻസില്ലാതെ തന്നെ ഓൺലൈൻ ആയി പണം മറ്റ് അക്കൌണ്ടിലേയ്ക്ക് മാറ്റാമെന്നും അപ്പോൾ ആദ്യത്തെ അക്കൌണ്ടിൽ നെഗറ്റിവ് ബാലൻസ് കാണിക്കുമെന്നും യാദൃശ്ചികമായി കണ്ടെത്തിയതാണ് ബിജുലാലിന് വഴിത്തിരിവായതെന്നും ഇ-വാർത്ത റിപ്പോർട്ടു ചെയ്തിരുന്നു.

കളക്ടറുടെ അക്കൌണ്ടിൽ നിന്നും തന്റെ അക്കൌണ്ടിലേയ്ക്ക് പണം മാറ്റിയ ശേഷം ട്രാൻസാക്ഷൻ ക്യാൻസൽ ചെയ്താൽ രണ്ട് അക്കൌണ്ടിലും ബാലൻസ് ഉണ്ടാകുമെന്ന സോഫ്റ്റ്വെയർ തകരാറാണ് ബിജുലാൽ ഉപയോഗപ്പെടുത്തിയത്. ഈ ട്രാൻസാക്ഷൻ സാധുവാകണമെങ്കിൽ പാസിംഗ് ഓഫീസറായ ട്രഷറി ഓഫീസറുടെ അക്കൌണ്ടിൽ നിന്നും അപ്രൂവൽ ലഭിക്കണം. വിരമിച്ച പഴയ ട്രഷറി ഓഫീസറുടെ അക്കൌണ്ടിന്റെ പാസ്വേഡ് ബിജുലാലിനറിയാമായിരുന്നു. ഇതുപയോഗിച്ചാണ് ഇയാൾ പണം മാറ്റിയതെന്നാണ് റിപ്പോർട്ട്.

ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതാണ് ബിജുലാലിനെ തട്ടിപ്പിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. തട്ടിപ്പിൽ താൻ നിരപരാധിയാണെന്നും അക്കൗണ്ടിലേക്ക് 63 ലക്ഷം രൂപ എത്തിയത് അറിഞ്ഞില്ലെന്നും വ്യക്തമാക്കുന്ന ബിജുലാലിന്റെ ഭാര്യ സിമിയുടെ ശബ്ദസന്ദേശം പുറത്ത് വന്നിരുന്നു.