സ്ലാ​ബി​ല്ലാ​ ഓ​ടയിൽ വീണയുവതിക്ക് ലക്ഷം രൂപ നഷ്ടപരിഹാരം

single-img
12 November 2020

2017 ൽ ജോ​സ് ജ​ങ്ഷ​നി​ലെ സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ൽ വീ​ണ യു​വ​തി​ക്ക് കൊ​ച്ചി ന​ഗ​ര​സ​ഭ ഒ​രു​ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചു. 2017 ജൂ​ലൈ 13ന് ​രാ​ത്രി​യാ​ണ് ഭ​ർ​ത്താ​വി​നൊ​പ്പം ഷോ​പ്പി​ങ്ങി​നു​ശേ​ഷം വ​ടു​ത​ല​യി​ലെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ കാ​റി​ന​ടു​ത്തേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ അ​രി​പ്പ റ​സ്​​റ്റാ​റ​ൻ​റി​ന് മു​ന്നിലെ സ്ലാ​ബി​ല്ലാ​ത്ത ഓ​ട​യി​ൽ സോ​ഫ്റ്റ്​​വെ​യ​ർ പ്രൊഫഷണലായ യുവതി വീ​ണ​ത്. മ​നു​ഷ്യാ​വ​കാ​ശ കമ്മീഷന്റെ ഉ​ത്ത​ര​വ് പ്ര​കാ​രമാന് നഗരസഭ നഷ്ടപരിഹാരം അനുവദിച്ചത്. ​

ആ​റാ​ഴ്ച​ക്ക​കം ഒരു ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച​ശേ​ഷം ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് മനുഷ്യാവകാശ ക​മ്മീഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്​​റ്റി​സ് ആ​ൻ​റ​ണി ഡൊ​മി​നി​ക് ജൂ​ൺ 24ന് ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു. സെ​പ്റ്റം​ബ​ർ 11ന് ​ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ തു​ക അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യെ ഭ​ർ​ത്താ​വ് ഓ​ട​യി​ൽ​നി​ന്ന് ര​ക്ഷി​ച്ചെ​ങ്കി​ലും വാ​നി​റ്റി ബാ​ഗും അ​തി​ലു​ണ്ടാ​യി​രു​ന്ന പ​ണ​വും ഡ്രയിനേജിൽ ഒ​ഴു​കി​പ്പോ​യി. ക​ണ്ണു​ക​ൾ​ക്ക് നീ​റ്റ​ലും ക​ണ​ങ്കാ​ലു​ക​ൾ​ക്ക് വേ​ദ​ന​യു​മു​ണ്ടാ​യി. തൊ​ട്ട​ടു​ത്ത ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് പു​തി​യ വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങി മാ​റി​യാ​ണ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. സ്ലാ​ബി​ല്ലാ​തെ ഓ​ട തു​റ​ന്നു​കി​ട​ന്ന​ത് കാ​ര​ണ​മാ​ണ് പ​രാ​തി​ക്കാ​രി ഡ്രയിനേജി​ലേ​ക്ക് വീ​ഴാ​നി​ട​യാ​യ​തെ​ന്ന് ക​മീ​ഷ​ൻ ക​ണ്ടെ​ത്തി​യി​രു​ന്നു.