കൂട്ടാവുന്നവരെ ഒക്കെ കൂട്ടി മോദിക്കെതിരെ കള്ള പ്രചാരണങ്ങളുമായി തിരഞ്ഞെടുപ്പ് നേരിട്ടവർ റിസൾട്ട്‌ വന്നപ്പോൾ കൂട്ടത്തോടെ മുങ്ങി താഴ്ന്നു: നടൻ കൃഷ്ണകുമാർ

single-img
12 November 2020

എക്സിറ്റ് പോൾ പ്രവചങ്ങളെയെല്ലാം തള്ളിയ ബിജെപിയുടെ വിജയത്തേയും മോദി പ്രഭാവത്തേയും പ്രകീർത്തിച്ച് നടൻ കൃഷ്ണകുമാർ. ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി 74 സീറ്റുകൾ നേടി എൻഡിഎയിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു. തന്റെ ഫേസ്ബുക്കിലൂടെയാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. കൂട്ടാവുന്നവരെ ഒക്കെ കൂട്ടി മോദിക്കെതിരെ കള്ള പ്രചാരണങ്ങളുമായി തിരഞ്ഞെടുപ്പ് നേരിട്ടവർ റിസൾട്ട്‌ വന്നപ്പോൾ കൂട്ടത്തോടെ മുങ്ങി താഴ്ന്നുവെന്ന് നടൻ തന്റെ പോസ്റ്റിൽ പറയുന്നു.

കൃഷ്ണകുമാറിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

അങ്ങനെ ബീഹാർ ഇലക്ഷനും കഴിഞ്ഞു. പവനായികൾ ശവങ്ങളായി. വോട്ടെണ്ണൽ ദിവസം ഒരു യുവരാജകുമാരൻ ഒളിവിൽ ആയിരുന്നു. ബോധം വന്നോ എന്നറിയില്ല. കൂട്ടാവുന്നവരെ ഒക്കെ കൂട്ടി മോദിക്കെതിരെ കള്ള പ്രചാരണങ്ങളുമായി. റിസൾട്ട്‌ വന്നപ്പോൾ കൂട്ടത്തോടെ മുങ്ങി താഴ്ന്നു. പ്രചാരണത്തിനിടെ പതിവ് പോലെ വിളിച്ചു കൂവി മോഡി EVM മിൽ കളിക്കുന്നുണ്ടെന്നു. Exit poll ഫലങ്ങൾ പ്രതിപക്ഷത്തിന് അനുകൂലമായി വന്നപ്പോൾ EVM ആണ് ശെരി എന്ന് പറഞ്ഞു

വോട്ടെണ്ണിതീർന്നപ്പോൾ EVM ശെരിയല്ല. കാരണം കൂട്ട തോൽവി. ബീഹാറിൽ മാത്രമാണോ, ഇന്ത്യ മൊത്തം തോറ്റൊടുങ്ങി. മോഡി എന്ന സൂര്യന്റെ മുന്നിൽ കത്തി ചാമ്പലായി, ചൈനക്കും പാകിസ്ഥാനും വേണ്ടി കരയുന്ന ഒരു കൂട്ടം ഒറ്റുകാർ. അതാണ്‌ മോഡി പ്രഭാവം. സത്യത്തിന്റെ ജയം. വികസനത്തിന്റെ ജയം.

ഭാരതത്തിന്റെ നന്മക്കും ഭാരതീയരുടെ ഉന്നമനത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച ദേശസ്നേഹിയായ നമ്മുടെ സ്വന്തം പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ തെറി പറയും തോറും കൂടുതൽ സീറ്റുകളും, കൂടുതൽ വിജയങ്ങളും കിട്ടുന്ന ഒരു അത്ഭുത പ്രതിഭാസം ആയി മാറുന്നു BJP.

https://www.facebook.com/actorkkofficial/posts/217647336376629