2021 ജനുവരി ഒന്ന് മുതല്‍ എല്ലാ കാറുകളിലും ഫാസ്ടാഗ് നിര്‍ബന്ധമാകുന്നു

single-img
9 November 2020

ഡിജിറ്റല്‍ രൂപത്തിലുള്ള ടോള്‍ പിരിവ് പ്രോത്സാഹിപ്പിക്കുന്നതിനായി 2021 ജനുവരി ഒന്ന്​ മുതൽ നാല്​ ചക്രമടക്കമുള്ള വലിയ വാഹനങ്ങൾക്ക്​ ഫാസ്​ടാഗ്​ നിർബന്ധമാക്കിയതായി കേന്ദ്ര റോഡ്​ ഗതാഗത-ഹൈവേ മന്ത്രാലയം അറിയിച്ചു. മുമ്പ് പുതിയ വാഹനങ്ങളില്‍ മാത്രമാണ് ഈ സംവിധാനം നല്‍കിയിരുന്നത്.

ഈ വിജ്ഞാപനം പ്രാബല്യത്തില്‍ വരുന്നതോടെ 2017 ഡിസംബര്‍ ഒന്നിന് മുമ്പുള്ള വാഹനങ്ങളിലും ഫാസ്ടാഗ് നല്‍കണം. പുതിയ നിര്‍ദേശം അനുസരിച്ച് പഴയ വാഹനത്തില്‍ നല്‍കുന്നതിനൊപ്പം ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഫാസ്ടാഗ് വേണം. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളില്‍ 2019 ഒക്ടോബര്‍ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കിയിരുന്നു.

ഇതിനൊപ്പം 2021 ഏപ്രില്‍ മാസം മുതല്‍ വാഹനങ്ങള്‍ക്ക് തേഡ് പാര്‍ട്ട് ഇന്‍ഷുറന്‍സ് അനുവദിക്കുന്നതിന് ഫാസ്ടാഗ് നിര്‍ബന്ധമാക്കുമെന്നാണ് കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിനായി ഫാസ്ടാഗ് വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന രീതിയില്‍ ഇന്‍ഷുറന്‍സ് ഫോമില്‍ മാറ്റം വരുത്തുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

‘1989ലെ കേന്ദ്ര മോട്ടോർ വെഹിക്കിൾ നിയമപ്രകാരം, 2017 ഡിസംബർ ഒന്ന്​ മുതൽ നാലുചക്ര വാഹനങ്ങൾ രജിസ്​​റ്റർ ചെയ്യാൻ ഫാസ്​ടാഗ്​ നിർബന്ധമാക്കിയിരുന്നു. വാഹന ഡീലർമാരാണ്​ ഇത്​ നൽകേണ്ടത്​. പിന്നീട്​ ട്രാൻസ്​പോർട്ട്​ വാഹനങ്ങൾക്ക്​ ഫിറ്റ്​നസ്​ പുതുക്കാൻ ഫാസ്​ടാഗ്​ നിർബന്ധമാക്കി​. കൂടാതെ, നാഷണൽ പെർമിറ്റ്​ വാഹനങ്ങൾക്കും​ 2019 ഒക്​ടോബർ ഒന്ന്​ മുതൽ ഇത്​ നിർബന്ധമാക്കി.