മുന്‍ എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍കുട്ടി അന്തരിച്ചു

single-img
9 November 2020

മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ സി.മോയിന്‍കുട്ടി(77) അന്തരിച്ചു. കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. 1996 ല്‍ കൊടുവള്ളിയില്‍ നിന്ന് ജയിച്ചു. 2001-2006, 2011-16 കാലത്തും തിരുവമ്പാടി മണ്ഡലത്തെ പ്രതിനിധീകരിച്ചു.

കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് അണ്ടോണ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.

പരേതനായ പി. സി അഹമ്മദ് കുട്ടി ഹാജിയാണ് പിതാവ്, മാതാവ് കുഞ്ഞിമാച്ച, ഭാര്യ പയേരി കദീജ,