നട്ടാൽ കുരുക്കാത്ത നുണകൾ: ട്രമ്പിന്റെ പത്രസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം പാതിവഴിയിൽ നിർത്തി അമേരിക്കൻ ചാനലുകൾ

single-img
6 November 2020
trump press meet live coverage stopped

നുണകളും അസംബന്ധങ്ങളും നിറഞ്ഞ ഡൊണാൾഡ് ട്രമ്പിന്റെ(Donald Trump) പത്രസമ്മേളനത്തിന്റെ തത്സമയ സംപ്രേഷണം(Live Telecast) പാതിവഴിയിൽ നിർത്തി അമേരിക്കൻ ചാനലുകൾ. തികച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രക്ഷേപണം ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കില്ല എന്ന നിലപാടിലാണ് മാധ്യമങ്ങൾ.

മൊത്തം തെരെഞ്ഞെടുപ്പ് പ്രക്രിയയും അട്ടിമറിയാണെന്നും വോട്ടെണ്ണൽ നിർത്തിവെയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ട്രമ്പിന്റെ പത്രസമ്മേളനം. തന്റെ എതിർ സ്ഥാനാർത്ഥിയായ ജോ ബൈഡൻ(Joe Biden) മിക്ക സംസ്ഥാനങ്ങളിലും മുന്നിട്ട് നിൽക്കുന്നതും വിജയത്തിലേയ്ക്ക് എത്തുന്നതുമാണ് ട്രമ്പിനെ ചൊടിപ്പിച്ചത്.

വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുന്നേതന്നെ താൻ പല സ്റ്റേറ്റുകളിലും ജയിച്ചതായി ട്രമ്പ് പ്രഖ്യാപിക്കുകയായിരുന്നു. പതിനേഴ് മിനിട്ട് നീണ്ട തന്റെ പ്രസംഗത്തിൽ നിയവിരുദ്ധമായ വോട്ടുകളിലൂടെ തെരെഞ്ഞെടുപ്പ് ഡെമോക്രാറ്റുകൾ തങ്ങളിൽ നിന്നും തട്ടിയെടുത്തുവെന്നും(Democrats were using “illegal votes” to “steal the election” from us) ട്രമ്പ് ആരോപിച്ചു.

ഈ ഘട്ടത്തിൽ മിക്ക ചാനലുകളും പ്രസംഗത്തിന്റെ തത്സമയ സംപ്രേഷണം നിർത്തിവെയ്ക്കുകയായിരുന്നു.

“ഇതാ ഞങ്ങളിവിടെ ഒരസാധാരണ സാഹചര്യത്തില്‍ വീണ്ടും എത്തിയിരിക്കുകയാണ്. പ്രസിഡന്റിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തുക മാത്രമല്ല, പകരം തിരുത്തുക കൂടിയാണിവിടെ, എന്ന് പറഞ്ഞുകൊണ്ടാണ് എംഎസ്എന്‍ബിസി ചാനല്‍ അവതാരകൻ ബ്രയാൻ വില്ല്യംസ് (MSNBC anchor Brian Williams) സംപ്രേഷണം നിര്‍ത്തിയത്.

എൻബിസി ന്യൂസും എബിസി ന്യൂസും ഇത്തരത്തിൽ തത്സമയ സംപ്രേഷണം നിർത്തിവെയ്ക്കുകയുണ്ടായി.

“ ഇത് അമേരിക്കയ്ക്ക്(United states of America) ദുഃഖകരമായ രാത്രിയാണ്. നമ്മുടെ പ്രസിഡന്റ് രാജ്യത്തെ ജനങ്ങൾ തെരെഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് വ്യാജമായി ആരോപണം ഉന്നയിക്കുകയാണ്(falsely accuse people of trying to steal the election).”

സിഎൻഎൻ(CNN) ചാനലിന്റെ അവതാരകൻ ജെയ്ക് ടാപ്പർ(Jake Tapper) പറഞ്ഞു.

പ്രസിഡന്റ് ഒന്നിനു പിന്നാലെ ഒന്നായി യാതൊരു അടിസ്ഥാനവുമില്ലാതെ നുണകൾ പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു.