അ​മേ​രി​ക്ക അ​ടു​ത്ത നാ​ലു വ​ർ​ഷം ആ​രു നയിക്കു​മെ​ന്ന വി​ധി​യെ​ഴു​ത്ത് ഇന്ന് ; തിരഞ്ഞെടുപ്പ് ചൂടിൽ അമേരിക്ക

single-img
3 November 2020
american Election Trump Biden

ലോ​ക​ത്തിലെ തന്നെ ഏ​റ്റ​വും ശ​ക്ത​മാ​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​യ അ​മേ​രി​ക്ക അ​ടു​ത്ത നാ​ലു വ​ർ​ഷം ആ​രു നയിക്കു​മെ​ന്ന വി​ധി​യെ​ഴു​ത്ത് ഇന്ന് നടക്കും. നി​ല​വി​ലെ പ്ര​സി​ഡ​ൻ​റും റി​പ്പ​ബ്ലി​ക്ക​ൻ സ്​​ഥാ​നാ​ർ​ഥി​യു​മാ​യ ഡോ​ണ​ൾ​ഡ്​ ട്രം​പി​ന്​ വീ​ണ്ടും തു​ട​രാ​നാ​കു​മോ, ഡെ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ർ​ഥി ജോ ​ബൈ​ഡ​ൻ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മോ- ലോ​കം ഉ​റ്റു​നോ​ക്കു​കയാണ്.

ഡെ​മോ​ക്രാ​റ്റി​ക്​ സ്​​ഥാ​നാ​ർ​ഥി ജോ ബൈ​ഡ​നു മു​ൻ​തൂ​ക്ക​മു​ണ്ടെ​ന്നു ചി​ല സ​ർ​വേ​ക​ൾ പ്ര​വ​ചി​ക്കു​ന്നു​ണ്ട്. വൈ​സ് പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി​ക​ളായി റിപ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ മൈ​ക്ക് പെ​ൻ​സും, ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ​ സ്ഥാനാർത്ഥിയായി ഇ​ന്ത്യ​ൻ വം​ശ​ജ ക​മ​ല ഹാ​രി​സും മത്സരിക്കുകയാണ്. പ്ര​ചാ​ര​ണ​ത്തിന്റെ അ​വ​സാ​ന മ​ണി​ക്കൂ​റു​ക​ളി​ലും വി​ജ​യം സം​ബ​ന്ധി​ച്ച്​ തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച ട്രംപും ബൈഡനും മൂ​ർ​ച്ച​യേ​റി​യ ഭാ​ഷ​യി​ലാ​ണ്​ എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​ത്. ​

ക​ഴി​ഞ്ഞ​ത​വ​ണ ട്രം​പി​ന് എ​ട്ടു ശ​ത​മാ​നം ലീ​ഡ് ന​ല്കി​യ ഒ​ഹാ​യോ​യി​ലും ബൈ​ഡ​ൻ വോ​ട്ടു തേ​ടി​യ​പ്പോ​ൾ ബൈ​ഡ​ന്‍റെ ജന്മ ​നാ​ട്ടി​ൽ വോ​ട്ടു​തേ​ടി ട്രം​പു​മെ​ത്തി. കോ​വി​ഡ് മ​ഹാ​മാ​രി​യായിരുന്നു ഇ​ത്ത​വ​ണ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ പ്ര​ചാ​ര​ണ വി​ഷ​യം. മു​ൻ​കൂ​ർ വോ​ട്ടിം​ഗ് സം​വി​ധാ​നം 9.3 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് ഇ​തു​വ​രെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ത്. ഇ​ത്ത​വ​ണ​ത്തേ​ത് രാ​ജ്യ​ത്തെ 59-ാം തെ​ര​ഞ്ഞെ​ടു​പ്പാ​ണ്.

പൊ​തു​വോ​ട്ടെ​ടു​പ്പി​ൽ ജ​യി​ക്കു​ന്ന പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന ഇ​ല​ക്ട​റ​ൽ കോ​ള​ജ് പി​ന്നീ​ട് വോ​ട്ടെ​ടു​പ്പി​ലൂ​ടെ പ്ര​സി​ഡ​ന്‍റി​നെ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നെ​യും തെ​ര​ഞ്ഞെ​ടു​ക്കും.