യമൻ സ്വദേശിയുടെ കൊലപാതകം; ഖത്തറില്‍ കണ്ണൂർ സ്വദേശികൾക്ക്​ വധശിക്ഷ; കേസിൽ വ്യക്തതയില്ലാതെ കുടുംബാങ്ങങ്ങൾ

single-img
30 October 2020

കണ്ണൂർക്കാരായ നാല്​ യുവാക്കൾക്ക്​ ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ച സംഭവത്തിൽ വ്യക്തതയില്ലാതെ കുടുംബം. സ്വര്‍ണവ്യാപാരിയായ യമന്‍ സ്വദേശി സലാഹുല്‍ കാസിമിനെ വധിച്ച കേസിലാണ് കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളായ നാല്​ യുവാക്കൾക്കാണ് ബുധനാഴ്​ച വധശിക്ഷ വിധിച്ചത്​. കെ. അഷ്​ഫീര്‍ (30), അനീസ്​ (33), റാഷിദ്​ കുനിയില്‍ (33), ടി. ശമ്മാസ്​ (28) എന്നിവരെയാണ് വധശിക്ഷക്ക് വിധിച്ചത്. സ്വർണ്ണവും പണവും മോഷ്ടിക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് കേസ്.

ഇതിൽ അഷ്​ഫീർ ഒഴികെ ബാക്കിയുള്ളവരെല്ലാം ഒളിവിലാണ്​. ഇവർ നാട്ടിലേക്ക് കടന്നെന്നാണ് വിവരം. അഷ്​ഫീറിന്റെ സഹോദരൻ ജഹസീറും ഇതേ കേസിൽ തടവുശിക്ഷ വിധിക്കപ്പെട്ട്​ ജയിലിലാണ്​. എന്നാൽ, കേസിനെയോ വിധിയെയോ സംബന്ധിച്ച്​ ഒരു വിവരവും അഷ്​ഫീറിന്റെ കുടുംബത്തിന്​ ലഭിച്ചിട്ടില്ല.

2019 ജൂണിലാണ്​ കേസിനാസ്​പദമായ സംഭവം. സംഭവത്തിൽ അഷ്​ഫീറും സഹോദരനും അന്നുതൊട്ടെ ജയിലിലാണ്​. ഇവരെ കൂടാതെ മട്ടന്നൂർ പാലോട്ടുപള്ളിയിലെ മറ്റ്​ രണ്ടുപേരായ ഉസ്​മാൻ, ഫായിസ്​ എന്നിവർക്കും കേസിൽ തടവുശിക്ഷ ലഭിച്ചു എന്നാണ്​ പുറത്തുവരുന്ന വാർത്ത. എന്നാൽ, ഇതുസംബന്ധിച്ചുള്ള ഒരു അറിയിപ്പോ വ്യക്തതയോ ഇവരുടെ കുടുംബാംഗങ്ങളിൽ ആർക്കും​ ലഭിച്ചിട്ടില്ല. അഷ്​ഫീർ കൊല്ലപ്പെട്ട യമൻ പൗരന്റെ ജീവനക്കാരനായിരുന്നു.