മാറ്റത്തിനായി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയ്യാറാവണം; ഭാഗ്യലക്ഷ്മിയോട് ഹൈക്കോടതി
നിലനില്‍ക്കുന്ന നിയമവാഴ്ചയില്‍ വിശ്വാസമില്ലാത്തതിനാലല്ലേ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും അതിക്രമത്തിന് മുതിര്‍ന്നതെന്ന് ഹൈക്കോടതിയുടെ ചോദ്യം. യൂട്യൂബര്‍ വിജയ് പി.നായരെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും നല്‍കിയ ജാമ്യപേക്ഷയില്‍ വാദം പുര്‍ത്തിയാക്കി വിധി പറയാന്‍ ഹൈക്കോടതി മാറ്റി.എന്ത് തരത്തിലുള്ള സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി സമൂഹത്തിന് നല്‍കുക എന്നും കോടതി ചോദ്യമുയര്‍ത്തി.
എന്നാല്‍ ഇതിനോട് തന്റെ പ്രവര്‍ത്തി സമൂഹത്തി്‌ന തെറ്റായ സന്ദേശം നല്‍കില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മറുപടി.മാറ്റത്തിനായി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാനും തയാറാകണമെന്ന് കോടതി പറഞ്ഞു.ഒരു വ്യക്തിയെ അയാളുടെ വീട്ടില്‍ക്കയറി അടിക്കുകയും സാധനങ്ങള്‍ എടുത്തുകൊണ്ടുപോകുകയും ചെയ്യുന്നത് മോഷണമല്ലേ എന്നും കോടതി ചോദിച്ചു.
ഹൈക്കോടതിയില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് മുന്‍കൂര്‍ ജാമ്യം തേടി ഹര്‍ജി സമര്‍പ്പിച്ചത്.പ്രതികള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് ആക്രമണമെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുരുതെന്നും വിജയ് പി നായര്‍ ആവശ്യപ്പെട്ടു. അതേസമയം കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പോലീസും കോടതിയെ അറിയിക്കുകയുണ്ടായി