കല്ലും മണ്ണും നിറച്ച ടിപ്പർ ലോറി ഓടിച്ച് പോകുന്ന പെൺകുട്ടി; എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ടിപ്പർ ലോറിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക് ശ്രീഷ്മ

single-img
24 October 2020

എഞ്ചിനീയറിംഗ് കഴിഞ്ഞു നേരെ ടിപ്പർ ലോറിയുടെ ഡ്രൈവിംഗ് സീറ്റിലേക്ക്. ആറുമാസത്തിലേറെയായി ശ്രീഷ്മ എന്ന ഇരുപത്തിമൂന്നുകാരി ലോറി ഡ്രൈവറായിട്ട്. കല്ലും മണ്ണുമൊക്കെ നിറച്ച ടിപ്പർ ലോറി ഓടിച്ച് പോകുന്ന പെൺകുട്ടി നാട്ടുകാർക്കിപ്പോൾ പുതുമയല്ല.

മണ്ണുമാന്തിയന്ത്രം പ്രവർത്തിപ്പിക്കാനുള്ള പരിശീലനത്തിലാണ് ശ്രീഷ്മയിപ്പോൾ. സർക്കാർ ജോലിക്കുള്ള പരീക്ഷാ പരിശീലനവുമുണ്ട്. മറ്റൊരു ജോലി കിട്ടുന്നത് വരെ ഈ തൊഴിൽ തുടരാനാണ് ശ്രീഷ്മയുടെ തീരുമാനം.

ചെറുപ്പം മുതലേ വാഹനങ്ങൾ ഇഷ്ടമാണ് ശ്രീഷ്മയ്ക്ക്.എല്ലാ വാഹനങ്ങളും ഓടിക്കാനുള്ള ലൈസൻസും നേടിക്കഴിഞ്ഞു. പഠനം പൂർത്തിയാക്കിയപ്പോഴാണ് വീട്ടിലെ ടിപ്പർ ലോറിയുമായി ജോലിക്ക് പോകാൻ തീരുമാനിച്ചത്. വീട്ടുകാരും പൂർണ പിന്തുണ നൽകി.