ഇടുക്കിയിൽ വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ചു: സഹപാഠി അറസ്റ്റിൽ

single-img
10 October 2020

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ സഹപാഠിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി നൈനുകുന്നേൽ അബ്ദുൽ സമദാണ് (20) അറസ്റ്റിലായത്. 

തൊടുപുഴയിലെ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ ആയിരുന്നു ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം വയറുവേദനയെത്തുടർന്ന് പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിഞ്ഞത്. ഏതാനും മണിക്കൂറിനകം പെൺകുട്ടി ഒരു ആൺകുഞ്ഞിനു ജന്മം നൽകുകയും ചെയ്തു.