എന്റെ രീതികള്‍, ഇഷ്ടങ്ങള്‍ എല്ലാം എന്റേതാണ്; ശ്രിന്ദ പറയുന്നു

single-img
10 October 2020

നമ്മുടെ സമൂഹത്തില്‍ സത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ക്യാമ്പനുമായി വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രംഗത്തെത്തി. ‘റെഫ്യൂസ് ദ അബ്യൂസ്’ ( #RefusetheAbuse) എന്നാണ് ഈ ക്യാമ്പയിന് സംഘടന പേരിട്ടിരിക്കുന്നത്. ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട് നടി ശ്രിന്ദയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.

‘എവിടെയും നമ്മള്‍ മര്യാദയെക്കുറിച്ചും പരസ്പര ബഹുമാനത്തെക്കുറിച്ചുമൊക്കെ ഒരുപാട് സംസാരിക്കാറുണ്ട്. എന്നാല്‍ ഈപറഞ്ഞ കാര്യങ്ങള്‍ വേര്‍തിരിവില്ലാതെ ഉള്‍ക്കൊള്ളാന്‍ ഇനി എന്നാണ് കഴിയുക.ഇവിടെ നാട്ടില്‍ ആര്‍ക്ക് ബാധയുണ്ടെങ്കിലും കോഴിക്ക് കിടക്കപ്പൊറുതിയില്ല എന്ന അവസ്ഥയാണ് നമ്മുടേത് .

അതുകൊണ്ടുതന്നെ പറയട്ടെ, എന്റെ രീതികള്‍, ഇഷ്ട്ടങ്ങള്‍ എല്ലാം എന്റേതാണ് . അതിനാല്‍ നാട്ടിലെ മര്യാദരാമന്മാരായ പൊന്നാങ്ങളമാരോട്..നിങ്ങള്‍ ഇപ്പോള്‍ ചെയ്തോണ്ടിരിക്കുന്നത് വന്‍ അപരാധമാണ്. REFUSE THE ABUSE .’ ശ്രിന്ദ പറയുന്നു.