അടിച്ചവരും അടി കൊണ്ടവരും…ഇതൊരു സൂചനയും തുടക്കവും ആണ് ; മുരളി തുമ്മാരുകുടി എഴുതുന്നു

single-img
27 September 2020

ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ ഡോ. മുരളി തുമ്മാരുകുടി ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു. സ്ത്രീകളോടുള്ള പെരുമാറ്റത്തിന്റെ കാര്യത്തിൽ കേരളത്തിലെ സമൂഹം ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ എത്തിയിട്ടില്ലെങ്കിലും കാലത്തിനൊപ്പം ഉള്ള സ്ത്രീകൾ കേരളത്തിൽ ഉണ്ട്. അവരുടെ എണ്ണം മൂന്നിൽ ഒതുങ്ങില്ല എന്ന് അദ്ദേഹം പറയുന്നു.

ഭാഗ്യ ലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും പ്രതികരണം വഴി സൈബറിടത്തിൽ സ്ത്രീകൾക്കെതിരെ എന്തും പറയാമെന്നും അതിനെതിരെ ഫലപ്രദമായ നിയമങ്ങൾ ഇല്ല എന്നും ഉള്ള നിയമങ്ങൾ തന്നെ ഫലപ്രദമായി ഉപയോഗിക്കപ്പെടില്ല എന്നുമുള്ള കാര്യങ്ങൾ കേരള സമൂഹത്തിന് വളരെ വേഗത്തിൽ മനസ്സിലായി എന്നും അദ്ദേഹം സമർദ്ധിക്കുന്നു.

ബസിൽ ഒക്കെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയാൽ സ്ത്രീകൾ ഉടൻ തന്നെ പ്രതികരിക്കാനും വരമ്പത്ത് തന്നെ കൂലി കിട്ടാനുമുള്ള സാഹചര്യം ഉണ്ടായിരുന്നു. സൈബറിടത്തിലെ അതിക്രമങ്ങൾക്ക് അടി പേടിക്കേണ്ട, പോലീസ് കേസുകൾ തന്നെ അപൂർവ്വം, അതിൽ തന്നെ കോടതിയിൽ എത്തി ശിക്ഷിക്കപ്പെടുന്നത് അപൂർവ്വത്തിൽ അപൂർവ്വം. ആ സുരക്ഷാ ബോധമാണ് മൂന്നു സ്ത്രീകൾ പത്തു മിനിറ്റുകൊണ്ട് തകർത്തു കളഞ്ഞത്. അദ്ദേഹത്തിന്റെ കുറിപ്പ് തുടരുന്നു.

പൂർണ്ണരൂപം ലിങ്കിൽ:

അടിച്ചവരും അടി കൊണ്ടവരും..മൂന്നു സ്ത്രീകൾ, രണ്ടു പേർ കാമറക്ക് മുന്നിൽ, ഒരാൾ പുറകിൽകരണക്കുറ്റിക്ക് രണ്ടു മൂന്ന് …

Posted by Muralee Thummarukudy on Saturday, September 26, 2020