പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; പ്രതി പിടിയിൽ
26 September 2020
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസിൽ കേസില്‍ പ്രതി അറസ്റ്റില്‍. ചിറയിന്‍കീഴ് സ്വദേശിയായ കൂന്തള്ളൂര്‍ പറമ്പില്‍ വീട്ടില്‍ മോന് കുട്ടന് എന്ന് വിളിക്കുന്ന സുഷാജ് (26) ആണ് ഇന്ന് അറസ്റ്റിലായത്.
അവസാന ആറ് മാസമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരിയായിരുന്നുവെന്ന് പോലീസ് പറയുന്നു. പീഡനത്തെ തുടർന്ന്പെണ്കുട്ടി ഗര്‍ഭിണിയായതറിഞ്ഞ് പ്രതി ബന്ധത്തില്‍ നിന്ന് ക്രമേണ പിന്മാറുകയായിരുന്നു. എന്നാൽ സംഭവമറിഞ്ഞ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് ഒളിവില്‍ കഴിയാന്‍ സുഹൃത്തിനോടൊപ്പം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അന്വേഷണ സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.