ഇടതുഭരണം അട്ടിമറിക്കാൻ തീവ്രവാദശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുന്നു: കോടിയേരി

single-img
23 September 2020

കേരളത്തിലെ ഇടതു ഭരണത്തെ അട്ടിമറിക്കാൻ തീവ്രവാദ ശക്തികളെ യുഡിഎഫ് പ്രോത്സാഹിപ്പിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇത്തരത്തിൽ എല്ലാ ശക്തികളെയും ഏകോപിപ്പിക്കാൻ കേരളത്തിൽ വലതുപക്ഷം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എം വി ​ഗോവിന്ദൻ എഴുതിയ പുസ്തകത്തിന്റെ പ്രകാശന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കോടിയേരി.

ഇടതു സർക്കാരിനെ അട്ടിമറിക്കാനുള്ള ഇത്തരം നീക്കങ്ങൾക്ക് പിന്നിലുള്ളത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യമാണ്. ബംഗാളിലെ ബുദ്ധദേവ് സർക്കാരിനെ അട്ടിമറിക്കുന്നതിൽ മാവോവാദികൾക്ക് പ്രധാന പങ്കുണ്ടായിരുന്നെന്നും കോടിയേരി പറഞ്ഞു.