ജീവി വര്‍ഗങ്ങള്‍ ഉള്ള ഇടങ്ങളിൽ കാണുന്ന ഫോസ്‌ഫൈന്‍ വാതകം ശുക്രനിൽ; അമ്പരപ്പിൽ ശാസ്ത്ര ലോകം

single-img
15 September 2020

ഭൂമിക്ക് വെളിയില്‍ മറ്റ് ഗ്രഹങ്ങളിലോ സൌരയൂഥത്തിലോ എവിടെയെങ്കിലും ജീവന്‍ ഉണ്ടോ എന്നത് എക്കാലവും മനുഷ്യ ഭാവനയേയും ശാസ്ത്രകാരന്മാരെയും വളരെ സ്വാധീനിച്ചിട്ടുള്ള ആകാംക്ഷയാണ്‌. ഇപ്പോള്‍ ഇതാ അതിനെ ചെറിയ സൂചനകളുമായി ശുക്രന്‍ വന്നിരിക്കുന്നു. ശുക്രനില്‍ കണ്ടെത്തിയ ഫോസ്‌ഫൈന്‍ എന്ന വാതകമാണ് ജീവിവര്‍ഗം ബോംമിയുടെ പുറത്ത് ഉണ്ടോ എന്ന കാര്യം വീണ്ടും ചര്‍ച്ചാ വിഷയം ആക്കിയിരിക്കുന്നത്സാ.

അതിന് കാരണം ധാരണയായി ജീവി വര്‍ഗങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ മാത്രം സാന്നിധ്യമുള്ളതാണ് ഫോസ്‌ഫൈന്‍ വാതകം എന്നത് തന്നെ. എന്തായാലും നിലവില്‍ ഈ വാതക സാന്നിധ്യം കണ്ടെത്തിയതും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള ഗവേഷണ പ്രബന്ധം നാച്ചര്‍ ആസ്‌ട്രോണമി എന്ന പ്രസിദ്ധികരണം കഴിഞ്ഞ ദിവസം പുറത്തുവിട്ടുസൌരയൂഥത്തില്‍ ശുക്രന്റെ അന്തരീക്ഷത്തില്‍നിന്ന് ഏകദേശം 30 മൈല്‍ അകലെയാണ് ഈ വാതകത്തിന്റെ സാന്നിധ്യം ഇപ്പോള്‍ കണ്ടെത്തിയത്.

അതി സൂക്ഷമമായ ബാക്ടിരിയ പോലെയുള്ള ജീവികളാണ് ഫോസ്‌ഫൈന്‍ വാതകം സ്വാഭാവികമായി ഉണ്ടാക്കുന്നത്.ഈ വാതകം പിന്നെ ഉത്പാദിപ്പിക്കപ്പെടുന്നത് വ്യാവസായികമായ രീതിയിലാണ്. തീരെ ചെറിയ തോതിലുളള ഫോസ്‌ഫൈന്‍ സാന്നിധ്യമാണ് നിലവില്‍ കണ്ടെത്തിയിരിക്കുന്നതെങ്കിലും അത് അത്ഭുതകരമാണെന്ന് തന്നെയാണ് ശാസ്ത്രലോകത്തിന്റെ അഭിപ്രായം. ഇതേവരെ നേരത്തെ ശുക്രനില്‍ ജീവ സാന്നിധ്യത്തിന്റെ ഒരു സാധ്യതയും ശാസ്ത്രകാരന്മാര്‍ക്ക് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

അതിനുള്ള കാരണം അങ്ങേയറ്റം രൂക്ഷമായ ചൂടും സള്‍ഫ്യൂറിക്ക് ആസിഡിന്റെ സാന്നിധ്യവുമായിരുന്നു. ഏകദേശം 450 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇവിടെ അന്തരീക്ഷ ഊഷ്മാവ്. ഇത്രയധികം പ്രതികൂലമായ അവസ്ഥയില്‍ ജീവസാന്നിധ്യമുണ്ടാകാമെന്ന ചിന്ത തന്നെ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്’ ഇപ്പോഴത്തെ പഠനത്തിലെ പങ്കാളിയും കാര്‍ഡിഫ് സര്‍വകലാശാലയിലെ ബഹിരാകാശ ശാസ്ത്രജ്ഞനുമായ ജെന്‍ ഗ്രേവ്‌സ് പറയുന്നു. അതേസമയം ഫോസ്‌ഫൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനാല്‍ മാത്രം ശുക്രനില്‍ ഏതെങ്കിലും തരത്തിലുള്ള ജീവന്റെ തുടിപ്പുണ്ടെന്ന് ഇപ്പോള്‍ പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും ശാസ്ത്ര സമൂഹം പറയുന്നു.