കോവിഡ് അതിരൂക്ഷം: ഇസ്രായേൽ വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചു

single-img
14 September 2020

ഇസ്രായേലിൽ കോവ് വെെറസ് ബാതിരൂക്ഷം. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വീ​ണ്ടും ഉ​യ​രു​ന്ന​തി​നി​ടെ ഇ​സ്രാ​യേ​ലി​ൽ വീ​ണ്ടും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. മൂ​ന്ന് ആ​ഴ്ച​ത്തേ​ക്കാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. 

കോ​വി​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട വ്യാ​പ​ന​മാ​ണ് രാ​ജ്യ​ത്ത് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്നും കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ലോ​ക്ക്ഡൗ​ണ്‍ അ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ൾ ഇ​ല്ലെ​ന്നും ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു ചൂണ്ടിക്കാട്ടി. 

രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,55,604 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 1,119 പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,882 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.