ഡിംപിൾ കപാഡിയയുടെ പുതിയ ചിത്രം ഉറ്റു നോക്കി സിനിമാ വ്യവസായം: ദിശാസൂചകമാകുക ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം

single-img
8 September 2020

കോവിഡിനെ ഭയക്കാത്ത ലോകത്തിലെ ഏക സ്ഥാപനമെന്ന ഖ്യാതി വാർണർ ബ്രദേഴ്സ് നിലനിർത്തിയിട്ട് ഇന്നേക്ക് ആറു ദിവസം.
കോവിഡിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന കാലത്ത് തിയേറ്റർ റിലീസ് ചെയ്ത ഹോളിവുഡ് ചിത്രം ടെനെറ്റിന്റെ വിതരണക്കാർ വാർണർ ബ്രദേഴ്സ് കമ്പനിയാണ്. ലോക പ്രശസ്തനായ ക്രിസ്റ്റഫർ നോളനാണ് ടെനെറ്റിന്റെ സംവിധായകൻ. ഈ സിനിമയിലൂടെ ഡിംപിൾ കപാഡിയ ഹോളിവുഡിലേക്ക് രംഗപ്രവേശം ചെയ്തു.

200 ഡോളറാണ് ടെനെറ്റിന്റെ നിർമാണത്തിന് ചെലവായത്. ആക്ഷൻ എപ്പിക്ക് ആയ ഈ സിനിമ, കഴിഞ്ഞ ദിവസം വരെ 150 മില്യൺ ഡോളർ കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെ ഏഴു രാജ്യങ്ങളിലായാണ് ടെനെറ്റിന്റെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിച്ചത്.

കോവിഡാനന്തര സിനിമാ വ്യവസായത്തിന് ദിശാസൂചകമാകുക ക്രിസ്റ്റഫർ നോളന്റെ ഈ ബ്രഹ്മാണ്ഡ ചലചിത്രമായിരിക്കും എന്നാണ് നിരൂപകരുടെ വിലയിരുത്തൽ. കാനഡ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ തുടങ്ങി 70 രാജ്യങ്ങളിലാണ് ചിത്രം പ്രദർശനം തുടരുന്നത്. അമേരിക്കയിൽ തരക്കേടില്ലാത്ത കളക്ഷൻ നേടുന്നുണ്ട്. എങ്കിലും ഏഷ്യയിൽ ഉൾപ്പെടെ തിയേറ്റർ പ്രദർശനത്തിന് കോവിഡ് മഹാമാരി മൂലമുള്ള തടസം തുടരുകയാണ്.

ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ ഏപ്രിലിൽ റിലീസ് നിശ്ചയിച്ചിരുന്ന ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’യുടെ പ്രദർശനം ഉടനെ വേണ്ടെന്നു അണിയറ പ്രവർത്തകർ തീരുമാനിച്ചിരുന്നു. ഇതേ കാരണത്താൽ മറ്റു വമ്പൻ സിനിമകളുടെയും റിലീസ് മാറ്റി വച്ചു. അപ്പോഴാണ് സിനിമാ വ്യവസായ ലോകത്തെ ഞെട്ടിച്ച് വാർണർ ബ്രദേഴ്സ്, ടെനെറ്റിനെ ലോകമെമ്പാടും വെള്ളിത്തിരയിലെത്തിച്ചത്.

അതിനിടെ, കോവിഡ് അൺ ലോക്കിങ് നടക്കുന്നതിനാൽ പല രാജ്യങ്ങളും സിനിമാ തിയേറ്റർ തുറക്കാനുള്ള തീരുമാനമെടുത്തത് കഴിഞ്ഞു.
അയൽ രാജ്യമായ പാകിസ്താനിൽ, വരുന്ന വെള്ളിയാഴ്ച (സെപ്റ്റംബർ 11) സിനിമാ തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കും. ഡിംപിൾ കപാഡിയയുടെ പ്രഥമ ഹോളിവുഡ് സിനിമയായ ടെനെറ്റിന്റെ റിലീസ് പ്രതീക്ഷിച്ചിരിക്കുകയാണ് പാകിസ്താനിലെ സിനിമാ പ്രേമികൾ എന്നാണ് റിപ്പോർട്ടുകൾ.

ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന് സംവിധയകാൻ നോളൻ ഉറപ്പു നൽകുന്നു. ആവേശകരവും വേറിട്ടതുമായ ചിത്രമാണ്. കൂടാതെ വലിയ താര നിരയും ഉണ്ട്. ഇതുവരെയെടുത്ത സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ടെനെറ്റ് എന്നും നോളൻ പറയുന്നു.

രാജ്യങ്ങള്‍ വ്യാപിച്ചിട്ടുള്ള ഒരു ചാരവൃത്തിയുടെ കഥ വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഈ ചിത്രം വിജയിച്ചാൽ അത് മാന്ദ്യത്തിലായ ലോക സിനിമാ വ്യവസായത്തിന്, പ്രത്യേകിച്ച് മോളിവുഡിന് പുതിയ ഉണർവും പ്രതീക്ഷയും പകരും.