എനിക്ക് മോദിയുടെ പിന്തുണയുണ്ട്; അമേരിക്കയിലെ ഇന്ത്യക്കാർ എനിക്ക് വോട്ടുചെയ്യുമെന്ന് കരുതുന്നു: ഡൊണാൾഡ് ട്രംപ്
നടക്കാനിരിക്കുന്ന അമേരിക്കാന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ പിന്തുണ തനിക്ക് ഉള്ളതായി അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ‘ഞങ്ങൾക്ക് ഇന്ത്യയിൽ ന്നും പ്രധാനമന്ത്രി മോദിയുടെ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. അമേരിക്കയിലുള്ള ഇന്ത്യക്കാർ എനിക്ക് വോട്ടുചെയ്യുമെന്ന് കരുതുന്നു’- അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വോട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത് ഇങ്ങിനെയായിരുന്നു.
‘നിങ്ങള്‍ക്കെല്ലാം അറിയാവുന്നപോലെ പോലെ ഞങ്ങൾ ഹ്യൂസ്റ്റണിൽ നേരത്തെ ഒരു പരിപാടി നടത്തി. വലിയൊരു സംഭവമായിരുന്നു അത്. ഇന്ത്യന്‍ പ്രധാനമന്ത്രി മോദി എന്നെ അവിടേക്ക് ക്ഷണിച്ചിരുന്നു’-ട്രംപ് കൂട്ടിച്ചേർത്തു.
എന്നാല്‍ ഇപ്പോള്‍ അമേരിക്കയില്‍ തെരഞ്ഞെടുപ്പ് വിവാദം കത്തുകയാണ് . അമേരിക്കയുടെ എതിര് ചേരിയില്‍ ഉള്ള റഷ്യ ട്രംപിനെ പിന്തുണയ്ക്കുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി ആരോപിക്കുന്നു. എന്നാല്‍ സ്ഥാനാർത്ഥി ജോ ബൈഡനെ ചൈന പിന്തുണയ്ക്കുന്നുവെന്നും റിപ്പബ്ലിക്കൻമാരും ആരോപിക്കുന്നുഏകദേശം .അമ്പതിനായിരത്തോളം ഇന്ത്യൻ അമേരിക്കക്കാർ സംഘടിച്ച ‘ഹൗഡി മോഡി’റാലിയുടെ വീഡിയോകൾ ട്രംപിനെ പിൻതുണക്കുന്നവർ രാജ്യമാകെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.