മയക്കുമരുന്ന് കേസ്: ഇതിലും വലിയ കഥകൾ വന്നാലും നേരിടാൻ തയ്യാറായിട്ടാണ് കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കുന്നത്: കോടിയേരി

single-img
4 September 2020

വിവാദമായ മയക്കുമരുന്ന് കേസിൽ മകന്‍ ബിനീഷിനെ സഹായിക്കില്ലെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കര്‍ണാടകയിലെ ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികളുമായുളള ബിനീഷ് കോടിയേരിയുടെ ബന്ധം സംബന്ധിച്ച ആരോപണങ്ങളോട് മാധ്യമങ്ങളില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം എല്ലാ കാര്യങ്ങളും അന്വേഷിക്കട്ടെ. നിങ്ങള്‍ ഒരു രക്ഷിതാവാണെങ്കിൽ ഇത്തരമൊരു കാര്യമറിഞ്ഞാൽ നിങ്ങൾ സംരക്ഷിക്കുമോ? ഏതെങ്കിലും ഒരു രക്ഷിതാവ് സംരക്ഷിക്കുമോ? ഇല്ലാത്ത കുറെ കഥകളുണ്ടാക്കി പ്രചരിപ്പിച്ച് പുകമറ സൃഷ്ടിക്കനാണ് ഈ ആരോപണത്തിലൂടെ ശ്രമിക്കുന്നതെന്നും കോടിയേരി ആരോപിച്ചു. ഇങ്ങിനെ ചെയ്താലൊന്നും തന്നെ മാനസികമായി തകർക്കാനാവില്ലെന്നും . ഇതിലും വലിയ കഥകൾ വന്നാലും അതും നേരിടാൻ തയ്യാറായിട്ടാണ് കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു കമ്മ്യൂണിസ്റ്റ് നേതാവാകുമ്പോൾ പലതരത്തിലുളള ആക്രമണങ്ങൾ ആകും ഉണ്ടാകുക. അതിനാല്‍ തന്നെ വിചാരണയും പരിശോധനയും ഒരുവഴിക്ക് നടക്കട്ടേയെന്നും കോടിയേരി പറഞ്ഞു.അന്വേഷണ സംഘം കേസില്‍ സ്വതന്ത്രമായി അന്വേഷിച്ച് കാര്യങ്ങൾ കണ്ടെത്തട്ടെയെന്നും അതിന് ശേഷം ബിനീഷ് കുറ്റം ചെയ്തിട്ടുണ്ട് എങ്കില്‍ ശിക്ഷിക്കട്ടെയെന്നും തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കിക്കൊല്ലട്ടെയെന്നും കോടിയേരി പറഞ്ഞു.