പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ
രാജ്യത്ത് ലോക്ഡൗണ്‍ ഇളവുകളുടെ തുടര്‍ച്ചയായി കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ ഒരുങ്ങുകയാണ് റെയില്‍വേ. നിലവില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് പുറമെയാണ് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
പുതുതായി എത്ര സര്‍വീസുകള്‍ നടത്തുമെന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെങ്കിലും നൂറിലധികം ട്രെയിനുകള്‍ ഓടിക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. പുതിയ തീവണ്ടികള്‍ സംബന്ധിച്ച പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകും.അതേസമയം പുതിയ സര്‍വീസുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് തീരുമാനമുണ്ടാകുമെന്നും റെയില്‍വേ വ്യക്തമാക്കി.
കോവിഡ് 19-നെ തുടര്‍ന്ന് മാര്‍ച്ച് 25 മുതല്‍ സാധാരണ തീവണ്ടി സര്‍വീസുകള്‍ രാജ്യമെങ്ങും മുടങ്ങിയിരിക്കുകയാണ്. നിലവില്‍ 230 പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണ് രാജ്യത്തുള്ളത്.