രാജസ്ഥാൻ ചീഫ് ജസ്റ്റീസിനു കോവിഡ് സ്ഥിരീകരിച്ചു

16 August 2020

രാജസ്ഥാൻ ചീഫ് ജസ്റ്റീസ് ഇന്ദ്രജിത് മഹന്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റീസ് വേഗം സുഖം പ്രാപിക്കട്ടെയെന്ന ആശംസകളും അദ്ദേഹം നേർന്നു.
ഇന്നലെ കോടതിയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ചീഫ് ജസ്റ്റീസ് പങ്കെടുത്തതിനു പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ജഡ്ജിമാരും നൂറോളം അഭിഭാഷകരും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഈ സാഹചര്യം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു എന്നുള്ളതാണ് വിലയിരുത്തൽ.
കോവിഡ് സ്ഥിരീകരണത്തിനു പിന്നാലെ ഞായറാഴ്ച രാജസ്ഥാൻ ഹൈക്കോടതി ബാർ ഓഫീസിൽവച്ച് കോവിഡ് പരിശോധന നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.